Follow by Email

Wednesday, May 7, 2014

കിനാവള്ളിയിൽ കൊരുത്ത പ്രണയപ്പൂക്കൾ

ഇന്നലെ ....
 രാത്രിയാമങ്ങളിലെ ഏതോ സ്വപ്ന മുഹൂർത്തത്തിൽ
നീയെന്റെ വധുവായി.......
ആയിരം മഴമേഘ ദൂരങ്ങൾക്ക് അപ്പുറമാണ് നീയെങ്കിലും,
ഇന്നലെ ഒരൊറ്റ സ്വപ്നത്തിൻ  കിനാവള്ളിയിൽ
എത്ര പവിഴോർമ്മകളെയാണ് നീ കൊരുത്തിട്ടത്!!
എത്ര സുന്ദരമായാണ് നീ സ്വപ്നങ്ങൾക്ക് മഴവിൽ ചിറകു തുന്നുന്നത്,
നീയെന്റെ നിറങ്ങളായ്‌ മാറുന്നത്‌,
എന്റെ ശ്വാസവേഗങ്ങളിൽ മൃദുഗന്ധം കലർത്തുന്നത്,
മുടിപ്പിന്നലിന്റെ തുമ്പത്തെ പിച്ചിപ്പൂ..
മാങ്ങാമാലയും, ഇളക്കത്താലിയും കസവു പുടവയും..
നീൾമിഴികൊണ്ടുള്ള നോട്ടത്തിൽ
തളർന്നു പോയി ഞാൻ...........
നിനക്കു ചേരാത്ത നാണത്തോടെ നീ എന്റെ കരളിന്നകത്തു
കാൽവിരൽ കൊണ്ട് കോലം വരയ്ക്കുന്നോ?
കാതോരമായ് വന്നു ഞാനും നിലാവും മാത്രം കേൾക്കേ
നീ പറയുന്നു............
ഞാൻ ഇനിവരും ജന്മങ്ങളിലും നിന്റെ പ്രണയം തീറെഴുതി വാങ്ങിച്ചവൾ,
നീ പാതികണ്ട് ഉണരുന്ന പ്രണയ സ്വപ്നങ്ങളെ
ദൂരെയിരുന്നു പൂരിപ്പിച്ചു പൂർത്തിയാക്കി കാണുന്നവൾ...............
സ്വപ്നത്തിലല്ലാതെ നിന്റെ വധുവാകാൻ ഒരു പുനർജ്ജന്മം ഇല്ലാതെ പോയവൾ,
ഒരുതാലിത്തിളക്കം നീയെൻ കഴുത്തിൽ ചേർത്ത് വയ്ക്കുന്ന ചിത്രം
ഹൃദയത്തിന്റെ ചുവപ്പ് കാൻവാസിൽ പകർത്തിവച്ചവൾ,
മഴക്കുളിരിൽ നിന്നെപ്പുതച്ചും
ഒറ്റനടത്തങ്ങളിൽ
എനിക്കുമാത്രം കാണും നിന്റെ
കൈത്തണ്ട് പിടിച്ചും തോളുരുമ്മിയും,
നീപാടിയ പാട്ടിൻ പല്ലവിയ്ക്ക് ആരുംകേൾക്കാതെ
ഒരേ അനുരാഗത്തിൻ ഇണ അനുപല്ലവികൾ മൂളിയും,
നിന്റെ പേര് ഒരു പ്രാർത്ഥന പോലെ സഹസ്രനാമം ചൊല്ലിയും,
ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്നവൾ..!!!

7 comments:

  1. വിരഹം ഒരു വല്ലാത്ത അനുഭവം തന്നെ ..

    ReplyDelete
  2. ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്നവൾ..!!!

    കൊള്ളാം വരികൾ.. :)

    ReplyDelete
  3. പ്രണയം ഒരു കിനാവ്‌ പോലെ ...നന്നായിരിക്കുന്നു

    ReplyDelete
  4. പ്രണയം.
    വരികള്‍ കൊള്ളാം.

    ReplyDelete
  5. 'ഞാൻ ഇനിവരും ജന്മങ്ങളിലും നിന്റെ പ്രണയം തീറെഴുതി വാങ്ങിച്ചവൾ''
    ചില നഷ്ടങ്ങള്‍ ജീവിതത്തിലെ 'ഏറ്റവും വലുതായിരിക്കും. പക്ഷേ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെ മതിയാവൂ....ഒരിക്കല്‍ മണ്നിലേക്ക് വലയം പ്രാപിക്കാനും, വീണ്ടും പുനര്‍ജനിക്കാനും, പാതി കണ്ട സ്വപ്നങ്ങളെ പൂരിപ്പിച്ച് പൂര്‍ത്തിയാക്കാനും, അതിലൂടെ ഈ പ്രണയം അനശ്വരമാക്കാനും കഴിയട്ടെ...
    ദേവുസ്

    ReplyDelete
  6. ഒരുതാലിത്തിളക്കം നീയെൻ കഴുത്തിൽ ചേർത്ത് വയ്ക്കുന്ന ചിത്രം
    ഹൃദയത്തിന്റെ ചുവപ്പ് കാൻവാസിൽ പകർത്തിവച്ചവൾ,
    മഴക്കുളിരിൽ നിന്നെപ്പുതച്ചും
    ഒറ്റനടത്തങ്ങളിൽ
    എനിക്കുമാത്രം കാണും നിന്റെ
    കൈത്തണ്ട് പിടിച്ചും തോളുരുമ്മിയും,
    നീപാടിയ പാട്ടിൻ പല്ലവിയ്ക്ക് ആരുംകേൾക്കാതെ
    ഒരേ അനുരാഗത്തിൻ ഇണ അനുപല്ലവികൾ മൂളിയും,
    നിന്റെ പേര് ഒരു പ്രാർത്ഥന പോലെ സഹസ്രനാമം ചൊല്ലിയും,
    ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്നവൾ..!!!

    ReplyDelete
  7. നന്നായിട്ടുണ്ട് ...............
    ആശംസകള്‍

    ReplyDelete