Follow by Email

Tuesday, June 14, 2011

താമരന്നൂലുകൊണ്ട് കോര്‍ത്ത എന്റെ പ്രണയം............പ്രിയ നിളാ നീ ഒഴുകുകയാണ് ...തീരത്ത് നില്‍ക്കുന്ന എനിക്ക് നിന്നെ ബന്ധിക്കാന്‍ കഴിയില്ലല്ലോ..ഞാനെന്നല്ല ആര്‍ക്കും സാധ്യമല്ല കാരണം നീ കാലം ആകുന്നു .അത് ഇങ്ങനെ അനസ്യുതം ഒഴുകികൊണ്ടേ ഇരിക്കും. നിന്നോടെനിക്ക് ഒരു കോടി നന്ദി പറയാനുണ്ട്‌.നിന്‍റെ മടിത്തട്ടില്‍  എനിക്കായി സൂക്ഷിച്ചു വച്ച എന്‍റെ  പ്രണയത്തെ തിരിച്ചു തന്നതിന്..ഈ തീരത്ത് പാദം സ്പര്‍ശിച്ചു കടന്നു പോയ ആയിരങ്ങള്‍ ആരും അറിഞ്ഞില്ല അനുരാഗത്തിന്‍റെ ഈ തിരയിളക്കം നിന്നില്‍ ഉണ്ടാകുമെന്ന്..

എപ്പോഴാണ് ഞാന്‍ അവളെ വീണ്ടും കണ്ടത്?  വിരസതകളുടെ നെടുവീര്‍പ്പുമായി നിന്റെ തീരത്ത് വന്നിരുന്നു സന്ധ്യകള്‍ മായുവോളം സൂര്യനെ നോക്കിയിരുന്നിട്ടുണ്ട്.     ഒരുനാള്‍ മണി കിലുങ്ങും വില്ല് കെട്ടി തുലാവര്‍ഷം പെയ്തിറങ്ങിയ ഒരു രാത്രിയില്‍ അവളെ  നീ കൊണ്ട് വന്നു കൂടെ. നിളയിലെ പൊന്നലകള്‍ അപ്പോള്‍ ആവേശത്തോടെ എന്‍റെയും അവളുടെയും പേര് ചൊല്ലി പാടുന്നുണ്ടായിരുന്നു.. ഇത്തിരി തേന്‍ തൊട്ടരച്ച പോന്നുപോലെ ആയിരുന്നു അവളുടെ സംസാരം, ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍, മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന അവളുടെ ഹൃദയം എത്രയോ സുന്ദരമായിരിക്കണം...
പലപ്പോഴും  ബോധത്തെയും ചിന്തയേയും നിയന്ത്രിക്കാന്‍ കഴിയാത്ത വികാരമായി എന്‍റെ പ്രണയം പോകുന്നുണ്ടോ? വായിക്കാന്‍ എടുക്കുന്ന പുസ്തകതാളിലെ കറുത്ത അക്ഷരങ്ങല്‍ക്കിടയിലും, ശബ്ദിച്ചു കൊണ്ടിരിക്കുന്ന നാഴികമണിയിലും, അപരിചിതമായ ആള്‍ക്കുട്ടത്തിലും, നിന്‍റെ മുഖം ഞാന്‍ തേടുന്നത് അതുകൊണ്ടല്ലേ??
തണുത്ത കാറ്റ് വീശി അടിക്കുന്ന ഒരു തുലാവര്‍ഷ സന്ധ്യയില്‍,  മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന ഇടവഴിയില്‍ വച്ച് ഞാന്‍ അവളോട്‌ "നിന്നെ ആണ് എനിക്കിപ്പോള്‍ എന്നെക്കാള്‍ ഏറെ ഇഷ്ടം " എന്ന് പറഞ്ഞു.. അപ്പോള്‍ അവള് ‍ചോദിച്ചു.."ഞാന്‍ ഒന്ന് കരഞ്ഞാല്‍ ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീര്‍ തിരിച്ചറിയാന്‍ മാത്രമുള്ള സ്നേഹം നിനക്കുണ്ടോ മനു?? നെഞ്ചില്‍ കൈ വച്ച് ഞാന്‍ പറഞ്ഞു "നിന്‍റെ കണ്ണുകള്‍ നിറയുന്ന ഓരോ നിമിഷവും അതില്‍ ഈ മനുവിന്റെ ഹൃദയരക്തതിന്‍റെ ചുവപ്പുണ്ടാകും...ഏതു പെരുമഴയിലും അത് ഞാന്‍ തിരിച്ചറിയും"..പക്ഷെ ഒരിക്കല്‍ പോലും ആ കണ്ണുകള്‍ നിറയരുതെന്നാണ്  ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നീ അറിയുന്നില്ലേ?

പുറത്തു നല്ല തണുപ്പുണ്ട്....വഴിയില്‍ ഇരുട്ടിന്‍റെ പാറാവ്‌ നില്‍ക്കുന്ന ഈ തെരുവ് വിളക്കുകള്‍ക്കപ്പുറം കണ്ണെത്താദൂരത്തോളം കടല്‍ ആണ്....അതിനപ്പുറത്ത്   ഇനിയും സാധ്യമാകാത്ത കൂടികാഴ്ച ആണെങ്കിലും മനസ്സില്‍ മിന്നിമായുന്ന എന്റെ ഭാവനയില്‍ ഞാന്‍ കണ്ട രൂപവുമായി നീ ഇരിപ്പുണ്ട്.. , ആ നല്ല നാളിന്നു ഇനി അധികം ദൂരം ഇല്ല എന്ന പ്രതീക്ഷയോടും കൂടി കാതിരിക്കിക്കുന്ന ഞാന്‍ ഓരോന്ന് ആശിച്ചുപോകുകയാണ്, ഈ സമാന്തര രേഖകള്‍ പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത സ്വപ്നങ്ങളാണ് എന്റെ ആഗ്രഹങ്ങള്‍. ആ രേഖകള്‍ എന്നെങ്കിലും കൂട്ടിമുട്ടുമോ ?അസാധ്യം . എന്റെ മനസ്സ് അങ്ങനെയാണ് അസാധ്യമായാതെ ചിന്തിക്കൂ ..എങ്കിലും അറിയാതെ  മനസ്സ് മനസ്സ് മന്ത്രിച്ചു കൊണ്ടേയിരിക്കുന്നു.. "പാതിയിലേറെ കടന്നു കഴിഞ്ഞു വഴി..ഇനി കുറച്ചു ദൂരം മാത്രം.ഓര്‍മ്മകള്‍ക്ക് തിളക്കം കൂട്ടി , മധുരങ്ങള്‍ പാടി കാത്തിരിക്കൂ  മനു " എന്ന്.
 വിഷമങ്ങള്‍ ഉള്ളിലോതുക്കുംബോളും അറിയാതെ ഹിമകണമായ് പൊഴിയുന്ന കണ്ണീരിനു ഇന്ന് പുത്തന്‍ പ്രതീക്ഷയുടെ സുഗന്ധം ..എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴയായ് പെയ്തത്തിനു ,എന്റെ ഓര്‍മകളെ തിരിച്ചു തന്നതിന് ഒരുപാട് നന്ദി .....ഒരുപാട് നന്ദി ............

വീണ്ടും ഇങ്ങനെ എനിക്കെഴുതാന്‍ പ്രേരണയായി എന്റെ മുന്നില്‍ വന്ന പ്രിയകൂട്ടുകാരീ..ഇനിയുമുണ്ട് ഒരുപാട് പൊന്ചെമ്പകം പൂത്ത കഥകള്‍ നിന്നോട് പറയാന്‍. അതുകൊണ്ട് ഈ രാത്രിയില്‍ ഈ കഥ ഇവിടെ അപൂര്‍ണ്ണമായി നില്‍ക്കട്ടെ.........

5 comments:

 1. manu,
  anaghayaanu.pranayam niranja nalla vaakkukal.iniyum parayoo ninte pranayathe pranayiniye kurich.................

  ReplyDelete
 2. താമര നൂലിനാല്‍ മെല്ലെ എന്‍ മേനിയില്‍ തൊട്ടു വിളിച്ചു
  ..താഴിട്ടു പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടി വിളിച്ചു......
  എന്നും ഈ താമര നൂലിഴയില്‍ കൊരുത്തു കിടക്കാന്‍ ആണ് എനിക്ക് ഇഷ്ടം .എന്നും

  ReplyDelete
 3. അനഘാ...
  ബ്ലോഗില്‍ വന്നതില്‍ സന്തോഷം...പ്രണയത്തെ കുറിച്ച് എന്നെക്കാള്‍ മനോഹരമായി നീ എഴുത്തും........ഇതൊരു ശ്രമം മാത്രം.......നന്ദി.......
  സ്നേഹത്തോടെ മനു

  ReplyDelete
 4. Really awesome Manu. Style of writing is excellent, good presentation skill.
  വീണ്ടും ഇങ്ങനെ എനിക്കെഴുതാന്‍ പ്രേരണയായി എന്റെ മുന്നില്‍ വന്നപ്രിയകൂട്ടുകാരീ......ഇനിയുമുണ്ട് ഒരുപാട് പൊന്ചെമ്പകം പൂത്ത കഥകള്‍ നിന്നോട് പറയാന്‍....very lovely. Love.....its a feeling forever in the heart. Write more. Let the entire feeling of love appear in words. Expecting new topics n waiting for new posts.
  Love n regards ....Devi Menon

  ReplyDelete
 5. പ്രിയപ്പെട്ട ദേവി,
  എന്റെ പ്രണയത്തെ കുറിച്ച് എഴുതാന്‍ ഈ വാക്കുകള്‍ ഒന്നും പോരാ എന്ന് തോന്നുമ്പോള്‍ ആണ് എന്റെ ഭാഷയ്ക്ക്‌ ഇനിയും ശുദ്ധത വരാന്‍ ഉണ്ടെന്ന ബോധം ഉണ്ടാകുന്നതു......ഇനിയും എഴുതാം, സ്നേഹത്തോടെയുള്ള ഈ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം......

  സ്നേഹത്തോടെ മനു..

  ReplyDelete