Wednesday, July 18, 2012

നാല് മുഴം പിച്ചിപ്പൂ..........


യിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ തിരുവനന്തപുരത്തെ ഒരു ഗ്രാമക്കാഴ്ച.
കഥാനായകന്‍ ബലരാമന്‍. പേരുപോലെ തന്നെ ആളെ കണ്ടാല്‍
കരിമ്പനയിലെ ജയനെ പോലെയായിരുന്നു!!
എണ്‍പതുകളില്‍ ആളിനൊരു ചീത്തപ്പേരുണ്ടായിരുന്നു, അത് മറ്റൊന്നുമല്ല ചെറിയതോതില്‍ മോഷണം!!
എന്നു വെച്ചാൽ 'തേങ്ങ','കപ്പ', 'പഴുത്ത വാഴക്കുല',കശുവണ്ടി', പശുക്കിടാവ്‌'..ഇത്ത്യാദി ..കാര്‍ഷിക വിഷയങ്ങളില്‍ ആണ് പഥ്യം.
'ക്ലപ്റ്റോമാനിയ' എന്നു തികച്ച്‌ പറയാനറിയാത്തത്‌ കൊണ്ട്‌ 'ചൂണ്ടാനുള്ള ഏനക്കേട്‌' എന്നാണ്‌ അദ്ദേഹം സ്വയം ഈ അസുഖത്തെ സൌകര്യപൂർവം വിളിച്ചു പോന്നത്‌..!
ചില സംഗതികള്‍ കണ്ടു മോഹിച്ചാല്‍ അറിയാതെ വലംകയ്യും മനസ്സും അതിനെ അടിച്ചുമാറ്റാനുള്ള സിഗ്നല്‍സ് ബലരാമന്‍റെ തലച്ചോറിനു കൈമാറും.  എന്ത്‌ കാര്യവും വിചാരിച്ചാലുടനെ നടത്തുക എന്നത്‌ ടിയാ
ന്‍റെ വേറൊരു പ്രത്യേകത ആണ്‌.

ആ കാലത്ത് നാട്ടിൽ ആരുടെ എന്ത്‌ പോയാലും സംശയലേശമന്യേ എന്‍റെ നാട്ടുകാര്‍ നീട്ടി വിളിക്കും
"ബലരാമോ ))))) ....!"
പക്ഷെ പല കേസുകളിലും 
ആള്  നിരപരാധി ആയിരുന്നു.എന്നാലും "ചത്തത്‌ കീചകനെങ്കിൽ.." എന്ന്‌ ചിന്തിക്കാനായിരുന്നു എല്ലാവർക്കും എളുപ്പം.
അങ്ങനെയിരിക്കെ ഒരു നാൾ
ബലരാമന്‍ പരസ്യമായി മോഷണത്തിൽ നിന്നും 'റിട്ടയർമെന്റ്റ് ' പ്രഖ്യാപിച്ചു..!
വിവരം അറിഞ്ഞ നാട്ടുകാര്‍ 'തിരോന്തോരം' സ്റ്റൈലില്‍ ഒന്ന് ഞെട്ടി.. "തള്ളേ"........
എന്നാലും ബലേട്ടന്‍റെ  'തടി' പരിഗണിച്ച്‌ ആരും അതിൽ അവിശ്വാസം പ്രകടിപ്പിച്ചില്ല.

കുറെ നാൾ മോഷണ വിവരങ്ങളൊന്നും തന്നെ റിപ്പോർട്ട്‌ ചെയ്യപ്പെടാതെ കടന്നു പോയി.

ഇതിനിടയില്‍
ബലരാമന്‍ അറിയാവുന്ന മറ്റൊരു തൊഴിലായ ഇലക്‌ട്രിക് വര്‍ക്കിലേക്ക്  ശ്രദ്ധ തിരിച്ചു. 'അന്ന വിചാരം മുന്ന വിചാരം' എന്നാണല്ലോ. സ്വന്തം ശരീരത്തില്‍ അമിതാഭിമാനിയും, കണ്ണാടി  നോക്കി ആ  ശരീര സൌന്ദര്യം കണ്ടു രോമാഞ്ച   കഞ്ചുകമണിയുന്നവനുമായ ബലേട്ടന്‍, ഐ ടി ഐ പരീക്ഷ ഒന്നും പാസ്സായില്ലെങ്കിലും ശരീരത്തിന് തീനും വെള്ളവും കൊടുക്കാന്‍ വയറിംഗ് ജോലി ആത്മാര്‍ഥമായി ചെയ്തു പോന്നു.
ആ ഇടയ്ക്ക്  ഒരു പുത്തന്‍ പണക്കാരനായ  അമേരിക്കക്കാരന്‍ ചുമ്മാ ജാഡ കാണിക്കാന്‍ ഞങ്ങളുടെ നാട്ടില്‍ ഒരു മണിമാളിക പണിതു. അതിന്‍റെ വയറിംഗ് ജോലികള്‍ ലോട്ടറി അടിച്ചപോലെ കിട്ടിയത് നമ്മുടെ ബലരാമന്!
ജോലി തീര്‍ന്നപ്പോള്‍ ആളിന്  കൈനിറയെ ഡോ
ര്‍ കിട്ടി. അതുകൊണ്ട് അയാളൊരു   നല്ലകാര്യവും ചീത്തക്കാര്യവും ചെയ്തു.
ആദ്യം നല്ല കാര്യം പറയാം.......
പ്രായമായ അയാളുടെ അമ്മയ്ക്ക് പച്ചക്കല്ല് മുത്ത്‌ ഇടയ്ക്കിടയ്ക്ക് വരുന്ന രണ്ടു പവന്‍റെ ഒരു സ്വര്‍ണ്ണമാല മേടിച്ചു കൊടുത്തു.  എഴുപതു സങ്കടവര്‍ഷങ്ങള്‍ നടന്നു കൂനിപ്പോയ ഒരമ്മയാണ്. സ്വര്‍ണ്ണം തൊട്ടതോടെ ആ മുഖമൊന്നു തുടുത്തു.

ഇനി ചീത്ത കാര്യം............
നാല് പവന്‍റെ മറ്റൊരു മാല വാങ്ങി സ്വന്തം  കഴുത്തിലിട്ടു. ഒരു മാല വാങ്ങി സ്വന്തം കഴുത്തില്‍ ഇടുന്നതില്‍ എന്ത് മോശമാണ് ഉള്ളതെന്ന് വായിക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ സ്വര്‍ണ്ണമാല വന്നതോടെ ആള് ഷര്‍ട്ടിന്‍റെ ഒന്നുമുതല്‍ ആറു ബട്ടണുകള്‍ ഇടാതെയായി!! വയറിംഗ് എന്നാല്‍ വയറു കാണിക്കല്‍ ആണെന്ന് തെറ്റിദ്ധരിച്ചപോലെ!!
ഏതു  വീട്ടില്‍ വയറിംഗ് പണിക്കു ചെന്നാലും  ആദ്യം  "സീനാ
ടെയ് ലേര്‍സ് കരമന" എന്ന സ്റ്റിക്കെറുള്ള ഷര്‍ട്ടഴിച്ച് സ്വന്തം വാഹനമായ പഴയ വിജയ്‌സൂപ്പര്‍ സ്ക്കൂട്ടെറിന്‍റെ ഹാന്‍റിലില്‍ തൂക്കും. പിന്നെ ആകെയുള്ളത് ഒരു കൈലിയാണ്. അതുടുക്കാന്‍ പഠിപ്പിച്ചത് പഴയ സിനിമയിലെ ജയഭാരതി ആണെന്ന് തോന്നാറുണ്ട്.
"സൌന്ദര്യമുള്ള ശരീരം കാണിച്ചാല്‍ എന്താടാ കുഴപ്പം. അസൂയക്കാരോട് പോകാന്‍ പറ" എന്നായിരുന്നു പലപ്പോഴും ബലേട്ട
ന്‍റെ ചോദ്യം. 

നാട്ടില്‍ ചില കാര്യങ്ങള്‍ ബോറാണ്.
K S R TC  സ്റ്റാ
ന്‍റ്റിലെ മൂത്രപ്പുരയുടെ വാതില്‍.
ജലദോഷം പിടിച്ചവന്‍റെ ഷേക്ക്‌ഹാന്‍ഡ്‌.
വീടി
ന്‍റെ ഉമ്മറത്തിണ്ണയില്‍ അണ്ടര്‍വിയറുകളുടെ  തോരണം.
അതിനെക്കാള്‍ ബോറാണ് ആണ്‍ബോഡിയുടെ ആവിശ്യമില്ലാത്ത പൊതു ദര്‍ശനം.
പഴശ്ശിരാജയിലും, വടക്കന്‍ വീരഗാഥയിലും ശരത് കുമാറും മമ്മൂട്ടിയും ഷര്‍ട്ട്‌ ഇട്ടിട്ടില്ല, പക്ഷേ അതിനൊക്കെ വ്യക്തമായ കാരണമുണ്ട്, കാണാന്‍ ശംഖു കടഞ്ഞെടുത്ത ഒരു കലയുണ്ട്.. പക്ഷെ  "തിരോന്തോരത്ത്" ഒരു കുഞ്ഞു ഗ്രാമത്തിലെ ബലരാമന്‍‍,  നാടുണര്‍ന്നു നാട്ടുകാര്‍ 
കൂടുന്ന നേരത്ത്, ഒരു ഇളം നീലയില്‍ ചുവപ്പും വയലറ്റും വരകളുള്ള കളസ്സം മാത്രമിട്ട്, അശ്ലീല ചലനങ്ങളോടെ, റോഡു സൈഡിലുള്ള 
വീടിനു മുന്നില്‍ പുഷ് അപ്സ് എടുക്കുന്നതിനു എന്ത് പര്‍പ്പസ്സ് ആണുള്ളതെന്ന് ആര്‍ക്കും മനസ്സിലാകാത്ത കാര്യമായിരുന്നു. 
ബെഡ് റൂമിന്‍റെ സ്വകാര്യ വെളിച്ചത്തില്‍ ആണിന്‍റെ നെഞ്ച് സ്ഫടിക തുല്യം തിളങ്ങും. അതിനു നിഗൂഢമായ വശ്യതയും ആകര്‍ഷണീയമായ സുഗന്ധവുമുണ്ട്. അത് മുല്ലവള്ളികളെ അലസം ചുറ്റിപ്പടരാന്‍ ക്ഷണിക്കും..അങ്ങനെ ആണ് വേണ്ടത്. ചിലതൊക്കെ കാണണ്ടവരെ    മാത്രം കാണാന്‍ ഉള്ളത് ആകണം!

അങ്ങനെ അല്ലറ ചില്ലറ നേരമ്പോക്കുകളും ബോഡിഷോയും ഒക്കെയായി നമ്മുടെ നായകന്‍ കഴിഞ്ഞുപോകെ ..
ഏതോ ഒരു സുന്ദര പ്രഭാതത്തില്‍ ബലരാമന് ‌ പ്രേമം പൊട്ടിമുളച്ചു..സുഗന്ധിയോട്‌..!
പീതാംബരേട്ടന്‍റെ രണ്ടാമത്തെ മകള്. ഒരു  ഇലക്ട്രിക്‌ ഷോക്കിലൂടെ ഉടലെടുത്ത ബന്ധം!! ആ നാട്ടിലെ  സ്ത്രീ രത്നങ്ങള്‍ കാലെടുത്തുകുത്താന്‍  ഭയക്കുന്ന ബലരാമന്‍റെ മനസ്സെന്ന അങ്കത്തട്ട്, സുഗന്ധിയുടെ പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിച ഇല്ലാതെ കീഴടങ്ങി. ‍

ബലന്‍-സുഗന്ധി ബന്ധം വറീത്ചേട്ടന്‍റെ ചൂട്  'ബോണ്ട'പരിപ്പുവട' കിട്ടുന്ന ചായക്കട, മരംചുറ്റി പ്രണയം വഴിയുന്ന  സിനിമ കൊട്ടക , സായം കാലത്തെ കടല്‍ത്തീരം,  മുതലായ സ്ഥലങ്ങളിലൂടെ മുന്നേറി..!
ഒരു നാൾ സുഗന്ധി 'പിച്ചിപ്പൂ'വിനോടുള്ള തന്‍റെ അടങ്ങാത്ത ആസക്തി അവന്‍റെ  മുന്നിൽ തുറന്നിട്ടു..
"ബലേട്ടാ ......എന്‍റെ തലയില്‍ ചൂടാന്‍ നാലുമുഴം പിച്ചിപ്പൂ കൊണ്ട് തരുമോ"?
ബലന്‍ 'ഭീമൻ' ആയി..
പിച്ചി പൂക്കുന്ന കാലം അല്ലെങ്കിലും പ്രിയതമയെ  എടുത്തു വാരിപ്പുണര്‍ന്നു അവന്‍ പറഞ്ഞു " എന്റെ സുഗന്ധീ...നിന്‍റെ ഈ പേര് പോലെ, സുഗന്ധം നാടെങ്ങും പരത്താന്‍ നിന്‍റെ മേനി  ഞാന്‍ പിച്ചിപ്പൂ കൊണ്ട് മൂടും, എ
ന്‍റെ തേന്‍ കുടുക്കേ" എന്ന് പ്രണയ പരവശനായി വിളിച്ചുകൊണ്ടു  സുഗന്ധമുള്ള കവിളില്‍ നുള്ളി.
ആ പ്രഭാതത്തില്‍ തന്നെ 'പിച്ചിപ്പൂ' എന്ന്‌ മനസിൽ മൂന്ന്‌ തവണ കോറിയിട്ടു..!
**************************
ചെത്തുകാരന്‍ നാരായണേട്ടന്‍റെ പൂവാലന്‍ പൂങ്കോഴിയുടെ പുഷ്കലകണ്‌ഠനാദം, ആ വൃശ്ചികമാസ ഗ്രാമത്തെ ഉണര്‍ത്തി..
'ബലരാമനെ 'പിറന്ന പടി' പാലമരത്തിൽ കെട്ടിയിട്ടിരിക്കുന്നു...!'
എന്ന വാർത്ത കേട്ടാണ്‌ ആ നാടുണർന്നത്‌..!
'പാലമരം', 'കെട്ട്‌' ഇതൊക്കെ ദഹിക്കാം...പക്ഷെ..."ഈ പിറന്നപടി"എന്ന വാക്കില്‍ എവിടെയോ ഏന്തോ ഒരു ഇത്‌.!
സംഭവം ശരി തന്നെയായിരുന്നു..
കാണുമ്പോൾ തേക്കിലയിൽ നാണം മറച്ച്‌, നാട്ടാർക്ക്‌ മുൻപിൽ ബന്ധിതനായിരുന്നു കഥാനായകൻ..!
കൂടി നിന്നവരുടെ 'അയ്യേ, നാണക്കേട്‌' എന്ന മൊഴികൾക്കിടയ്ക്ക്‌ സുഗന്ധിയുടെ പരിചിത സ്വരത്തില്‍ "നാണമില്ലാത്തവന്‍" എന്നത് കേട്ട്  'യൂ റ്റൂ ബ്രൂട്ടസ്‌..!' എന്ന ഭാവത്തോടെ, അതിലേറെ നിസ്സഹായതയോടെ ബലരാമന്‍ നിന്നു..!!!

"എങ്കിലും ഇത് എങ്ങനെ സംഭവിച്ചു"??? അവന്‍ മോഷണം പിന്നെയും തുടങ്ങിയോ? എന്തിന്??
 
വറീത് ചേട്ടന്‍റെ ചായക്കടയിലെ  വര്‍ഷങ്ങളായുള്ള  കസ്റ്റമേഴ്സിന്‍റെ   മൂലതാപം കൊണ്ട് ഇരുണ്ടു   പോയ ബെഞ്ചില്‍, ഇരുന്നും കിടന്നും നാട്ടുകാര്‍ കൂലംകഷമായി ചിന്തിച്ചു..

അവസാനം പഞ്ചായത്ത് മെമ്പര്‍ വാസുവാശാനോട് ബലരാമന്‍ നടന്ന സത്യം പറഞ്ഞു.......

അതിരാവിലെ ശരീരമാസകലം എണ്ണയും തേച്ച്‌,തോർത്ത്‌ മുണ്ട്‌ മാത്രമുടുത്ത്‌ അമ്പലക്കുളത്തിൽ കുളിക്കാൻ
പോകാനിറങ്ങിയതായിരു
ന്നു, ഒന്നും പിന്നത്തേക്ക്‌ നീട്ടിവെക്കാറില്ലാത്ത ബലരാമന്‍. 
ഊണിലും ഉറക്കത്തിലും സുഗന്ധിയുടെ 'പിച്ചിപ്പൂ' മാത്രമായിരുന്നു  കുറച്ചു ദിവസമായി.
ശബരിമലക്ക് പോകാന്‍ മാലയിട്ടു വ്രതം നോറ്റ്,  അതിരാവിലെ ദേഹം മുഴുവന്‍ എണ്ണ തേച്ചു പിടിപ്പിച്ച്, അമ്പലക്കുളത്തിലേക്ക് കുളിക്കാന്‍ പോകും വഴിയാണ് ഒരു അഭൌമ സൌരഭം തന്‍റെ നാസികയെ ഭ്രമിപ്പിക്കുന്നു എന്ന സത്യം മനസിലാക്കിയത്.  

"ഹെന്ത്.....ഇതുവരെ ഈ മണം ഇവിടെ ഇല്ലാരുന്നുവല്ലോ? ഇതിപ്പോള്‍ എവിടെനിന്ന്? എന്തിന്‍റെ? എങ്ങനെ? ഇത്യാദി ചിന്തകള്‍ ആ ലോലമനസ്സിനെ മഥിച്ചു.
പോലീസ് നായ മണം പിടിച്ചു ചെല്ലും പോലെ  കൊച്ചുവെളുപ്പാങ്കാലത്ത് ആ നീണ്ട  മൂക്ക് ചെന്ന്നിന്നത് റേഷന്‍കട നടത്തുന്ന കമലാക്ഷി ചേച്ചിയുടെ  വീട്ടിൽ.
അപ്പോള്‍ കണ്ട  കാഴ്ച!!!!!
ആ വര്‍ഷത്തെ ന്യൂ ഇയര്‍ ബംബര്‍ അടിച്ചപോലെ ബലരാമ
ന്‍റെ കണ്ണ് ഊരിത്തെറിച്ചു.   ആയിരം പൂത്തിരി ഒന്നിച്ചു കത്തിയ തിളക്കം. ഉടലാകെ വെളുത്തമുത്ത്‌ കൊണ്ട് മാല കൊരുത്തിട്ട പോലെ  കമലാക്ഷി ചേച്ചിയുടെ പിച്ചകവള്ളി പൂ ചൂടി നില്‍ക്കുന്നു"!!!
സുഗന്ധിയുടെ കാച്ചെണ്ണ തേച്ച കാര്‍കൂന്തളവും, അതില്‍ ഈ  പൂചൂടിക്കുമ്പോള്‍ അവള്‍ അനുരാഗപരവശയായി ത
ന്‍റെ ഇടത്തേ കവിളില്‍ പ്രണയമുദ്ര പതിപ്പിക്കുന്നതും   അവന്‍റെ മനസ്സില്‍ മിന്നി മാഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. കയ്യിലിരുന്ന സോപ്പുപെട്ടി താഴെവച്ച്, ഉടുത്തിരുന്ന തോര്‍ത്തുമുണ്ട് ഒന്നുമുറുക്കിക്കുത്തി    അഞ്ചടി പൊക്കത്തിലെ ആ  മതില്‍ ചാടിക്കടന്നു.

 ആ അരണ്ട വെളിച്ചത്തില്‍ മെല്ലെ പൂ പറിക്കാനായി തോട്ടത്തില്‍   കയറി.    കമലാക്ഷി ചേച്ചിയുടെ  മകൻ 'പട്ടാളം മണിയന്‍'  അവധിയ്ക്ക് വന്നിടുണ്ടായിരുന്നു. മൂന്നരമണി
തൊട്ടു   തോന്നിപ്പിക്കുന്ന ഒരു  'ശങ്ക' തീർക്കാൻ മണിയന്‍ മുറ്റത്തിറങ്ങിയപ്പോള്‍‍  ശരീരമാസകലം എണ്ണ തേച്ച 'ബലരാമ'  രൂപത്തെ കണ്ടതും, 'കൃത്യ നിർവഹണത്തിനായി എണ്ണ തേച്ചിറങ്ങിയ കള്ളൻ' എന്ന്‌ ബ്രെയിനില്‍ മെസ്സേജ് കിട്ടിയ ഞെട്ടലോടെ, പട്ടാളം മണിയന്‍ ഒരു നിമിഷം അതിര്‍ത്തിയില്‍ കണ്ട പാകിസ്താന്‍ ചാരന് നേരെ പായുംപോലെ   ബലരാമന്‍റെ നേരെ ചാടി.  അതു കണ്ട്‌ അപകടം മണത്തു ബലരാമന്‍ ഓടാൻ ശ്രമിച്ചതും ,റൊസാച്ചെടിയിൽ കുരുങ്ങിയ തന്‍റെ ഒറ്റത്തോർത്തെടുക്കാൻ വീണ്ടും തിരിഞ്ഞതും, ആ ശ്രമം പരാജയപ്പെട്ട് പട്ടാളത്തിന്‍റെ 'കരാളഹസ്ത'ത്തിലകപ്പെട്ടതും...
എല്ലാം ചരിത്രം...!
തേക്കിലയുടെ പിന്നില്‍ പുരുഷത്വത്തെ മറച്ച്, ഒരു  ബോഡി ഷോ നാട്ടുകാര്‍ക്ക് ടിക്കെ
റ്റില്ലാതെ സമ്മാനിച്ച ബലരാമന്‍, ആ സംഭവത്തിനു ശേഷം കുളിക്കുമ്പോള്‍ പോലും ഷര്‍ട്ട് ഊരാന്‍ നില്ക്കാതെആയതിനു സുഗന്ധിയോടു നാടുകാര്‍ക്ക് കടപ്പാട്.

നാലുമുഴം പിച്ചിപ്പൂ ബലരാമ
ന്‍റെ  കീര്‍ത്തി നാടാകെ പരത്തി..ആ പൂമണം ഇപ്പോഴും ഗ്രാമത്തില്‍ ഒഴുകുന്നുണ്ട്.

71 comments:

  1. ബാലരാമചരിതം നന്നായിരിക്കുന്നു മനൂ...
    വരികളിലെ നര്‍മ്മം നന്നായാസ്വദിച്ചു....
    ഒരു പിച്ചിപ്പൂ വരുത്തി വച്ച വിനയേ!!

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ ....

      Delete
  2. പതിവ് പോലെ ശൈലിയും നര്‍മ്മവും കൊള്ളാം.
    ഫോണ്ട് സൈസ് അല്പം വലുതാക്കൂ.
    ഉപമകളും നന്നായിട്ടുണ്ട്.
    ന്നാലും ഒരു പിച്ചിപ്പൂ..!

    ReplyDelete
    Replies
    1. സന്തോഷം..കൂടാതെ, ഈ എഴുത്ത് കൂടുതല്‍ വായനക്കാരില്‍ എത്തിക്കാന്‍ സഹായിച്ചതില്‍ പ്രത്യേക നന്ദി.

      സ്നേഹം..
      മനു

      Delete
  3. ഒരു നല്ല ഹാസ്യ കഥ .....അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. എഴുത്ത് ഇഷ്ടായെന്നു അറിഞ്ഞതില്‍ സന്തോഷം..


      മനു

      Delete
  4. എഴുത്ത് തുടരട്ടെ നര്‍മ്മത്തിലുടെ

    ReplyDelete
    Replies
    1. നന്ദി..ശ്രമിക്കാം , ഇനിയും വരുക,,


      മനു

      Delete
  5. Replies
    1. സന്തോഷം സുഹൃത്തേ ...

      Delete
  6. നര്‍മം ചാലിച്ച് കലക്കി.
    ഇനിയും കാത്തിരിക്കാം.
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി. ഇനിയും വരുക,,

      മനു

      Delete
  7. നാലുമുഴം പിച്ചിപ്പൂ നാണം കെടുത്തിയ കഥ കൊള്ളം..
    ആശംസകള്‍

    ReplyDelete
    Replies
    1. സതീശാ ...സന്തോഷം സുഹൃത്തേ

      Delete
  8. അടിപൊളിയായി ഭായി..
    കളസമിട്ട് പുഷ് അപ് ചെയ്യണ പരിപാടി നിര്‍ത്തി.നാട്ടുകാര്‍ക്ക് സീന്‍ കാണിക്കേണ്ടല്ലോ.
    ആശംസകള്‍ .

    ReplyDelete
    Replies
    1. ആ തീരുമാനം എന്തായാലും നന്നായി :)

      സന്തോഷമുണ്ട് കേട്ടോ.

      മനു

      Delete
  9. പാവം .ആ ദുഷ്ടത്തി സുഗന്ധി കാരണമാണ് ഇതെല്ലാം സംഭവിച്ചത്. അവള്‍ ബ്രൂട്ടിയാണ് ബ്രൂട്ടി.
    എഴുത്ത് ഇഷ്ടപ്പെട്ടു സുഹൃത്തെ

    ReplyDelete
    Replies
    1. ആ ബ്രൂട്ടിയെ തന്നെ പിന്നെ കഥാനായകന്‍ കെട്ടി എന്നതാ മറ്റൊരു സത്യം!!

      എഴുത്ത് ഇഷ്ടായെന്നു അറിഞ്ഞതില്‍ സന്തോഷം..

      മനു

      Delete
  10. മനു.. കലക്കി... ബലരാമനും സുഗന്ധിയും എല്ലാം ചിരിപ്പിച്ചു.. ഭാവുകങ്ങള്‍..
    http://kannurpassenger.blogspot.in/2012/07/blog-post_19.html

    ReplyDelete
    Replies
    1. ഫിറോസ്സ് ...സന്തോഷം സുഹൃത്തേ ...

      Delete
  11. നര്‍മ്മം കൊള്ളാം എഴുത്തും.
    ആശംസകള്‍..

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ

      Delete
  12. നര്‍മം വിതറിയ നല്ല വായന സമ്മാനിച്ചതിന് നന്ദി

    ReplyDelete
  13. ഹാസ്യം ഇഷ്ടപ്പെട്ടു..തുടക്കത്തിൽ ഒരു പദന്മരാജൻ ടച്ചൊക്കെ വന്നു.കൂടുതൽ പ്രതീക്ഷിച്ചു.എഴുത്തു തുടരട്ടെ.

    ReplyDelete
    Replies
    1. അയ്യോ പദ്മരാജന്‍ ടച്ചോ? ഒരുപാടൊന്നും പ്രതീക്ഷിക്കണ്ട കേട്ടോ.. ഹഹ

      വായിച്ചതില്‍ സന്തോഷം..

      സ്നേഹത്തോടെ മനു.

      Delete
  14. ആഹാ.. നല്ല നര്‍മവും മര്‍മവുമുള്ള കഥ..
    ആസ്വദിച്ചു വായിച്ചു.
    തുടരുക..
    ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി. ഇനിയും വരുക,,

      മനു

      Delete
  15. പിച്ചിപ്പൂവിന്റെ സുഗന്ധം വരുത്തിയ വിന, നര്‍മത്തില്‍ ചാലിച്ച്‌ എഴുതിയത് നന്നായിട്ടുണ്ട് ട്ടോ...

    ReplyDelete
    Replies
    1. എഴുത്ത് ഇഷ്ടായെന്നു അറിഞ്ഞതില്‍ സന്തോഷം..

      മനു

      Delete
  16. നന്നായിട്ടുണ്ട് മനൂ പക്ഷേ മനുവിന് ചേരുന്നത് പ്രണയം തന്നെയാണ് എന്നാലും ഇതു വളരെ നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സന്തോഷം ഷീന..
      കൂടുതല്‍ ബ്ലോഗ്ഗ് പോസ്റ്റും പ്രണയം തന്നെ ആയിരുന്നു വിഷയം..ഒന്ന് മാറ്റിപ്പിടിച്ചു നോക്കിയതാ കേട്ടോ..ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..

      സ്നേഹത്തോടെ..
      മനു

      Delete
  17. എന്നിട്ടവസാനം ബലരാമന്‍ സുഗന്ധിയെ കെട്ടിയോ..?

    ReplyDelete
    Replies
    1. ഹഹഹ..ഈ ചോദ്യം റ്റീച്ചെറിന് തോന്നിയതില്‍ സന്തോഷം...സത്യം നാട്ടുകാര്‍ പറഞ്ഞറിഞ്ഞ സുഗന്ധി, മനസ്സില്‍ ഒരു പിച്ചകപ്പാടവുമായി ബലരാമന്റെ ജീവിതലേക്ക് കടന്നു ചെന്ന്..പിച്ചിപ്പൂ മണമുള്ള രണ്ടു കുഞ്ഞുങ്ങളും ഉണ്ട്..

      Delete
  18. തമാശക്കഥ നന്നായിട്ടുണ്ട്

    ReplyDelete
  19. "എങ്കിലും ഇത് എങ്ങനെ സംഭവിച്ചു"??? അവന്‍ മോഷണം പിന്നെയും തുടങ്ങിയോ? എന്തിന്??
    വറീത് ചേട്ടന്‍റെ ചായക്കടയിലെ വര്‍ഷങ്ങളായുള്ള കസ്റ്റമേഴ്സിന്‍റെ മൂലതാപം കൊണ്ട് ഇരുണ്ടു പോയ ബെഞ്ചില്‍, ഇരുന്നും കിടന്നും നാട്ടുകാര്‍ കൂലംകഷമായി ചിന്തിച്ചു.."
    ഇന്നും നാട്ടിന്‍പുറങ്ങളില്‍ മായാതെ കിടക്കുന്ന ഒരു കാഴ്ച ആണ് ഇത്. സുഹൃത്തെ പൊളപ്പന്‍.; ഒരു രസച്ചരടുണ്ടായിരുന്നു. എനിക്ക് പറ്റും പോലെ അക്ഷര പിശാച് ഇടയ്ക്കു ഉണ്ട് കേടോ... ബാലന്‍ ഭീമന്‍ ആയി എന്നതിന് പകരം ബലന്‍ ഭീമന്‍ ആയി എന്നാ എഴുതിയിരിക്കുന്നത്. അത് ഒന്ന് മാട്ടിയെക്കണേ... ആശംസകള്‍
    എന്‍റെ ബ്ലോഗ്ഗിലോട്ട് ഇപ്പൊ കാനരില്ലലോ? ലിങ്ക് തരാട്ടോ.... http://vigworldofmystery.blogspot.co.uk/2012/06/blog-post.html

    ReplyDelete
    Replies
    1. സന്തോഷം വിഗ്നേഷ്...വായിച്ചു അഭിപ്രായം അറിച്ചതില്‍..ഞാന്‍ ഉറപ്പായും വരുന്നുണ്ട് കേട്ടോ അങ്ങോട്ടേക്കും ..........
      പിന്നെ "ബലരാമന്‍റെ" ഷോര്ട്ട് ഫോം ആണ് "ബലന്‍"..അല്ലാതെ ബാലന്‍ എന്ന് എഴുതി തെറ്റിയതല്ല കേട്ടോ..

      സ്നേഹത്തോടെ മനു..

      Delete
  20. സുഗന്ധിയുടെ പരിചിത സ്വരത്തില്‍ "നാണമില്ലാത്തവന്‍" എന്നു കേട്ടപ്പോള്‍ ബലരാമനുണ്ടായ മാനസിക വ്യഥയാണ് ഭയങ്കരം... എന്നാലും സുഗന്ധീ നീ പോലും...

    ReplyDelete
    Replies
    1. സത്യം കേട്ടോ...ഒരു കാമുകനും സഹിക്കാന്‍ പറ്റില്ല... :)

      സന്തോഷം വായിച്ചതില്‍..
      സ്നേഹത്തോടെ
      മനു.

      Delete
  21. നർമ്മത്തിൽ ചാലിച്ച ബലരാമ ചരിതം ആസ്വദിച്ചു....ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം വായിച്ചതില്‍..
      സ്നേഹത്തോടെ
      മനു.

      Delete
  22. ആ തിരോന്തോരത്ത് എന്തോരം നല്ല പൂക്കടകള്‍ ഉണ്ടാരുന്നു ....അവിടെ ട്രൈ ചെയ്‌താല്‍ പോരാരുന്നോ ആ ചേട്ടന്...ശെടാ ....ഈ ബാലന്‍ ചേട്ടന്‍ ....

    നര്‍മ്മം കലക്കി ട്ടോ ഇഷ്ട ....

    അതിനെക്കാള്‍ ബോറാണ് ആണ്‍ബോഡിയുടെ ആവിശ്യമില്ലാത്ത പൊതു ദര്‍ശനം.

    എന്നിട്ടാ നമ്മുടെ നാട്ടിലെ ചുള്ളന്‍ പയന്മാര്‍ ഇപ്പോള്‍ ഇങ്ങനെ നടക്കുന്നെ അല്ലെ

    ReplyDelete
    Replies
    1. ആ പഴവങ്ങാടി ഭാഗത്ത്‌ പോയാല്‍ എത്ര പൂ കിട്ടും ,മണ്ടന്‍ ബലരാമന്‍!!

      അതേന്നേ....ഇത് വായിച്ചു നമ്മുടെ നാടന്‍ സല്‍മാന്‍ഖാന്‍മാര് ബോഡിഷോ ഒന്ന് കുറയ്ക്കട്ടെ...(എനിക്ക് സിക്സ്സ് പാക്ക് ഇല്ലാത്ത അസൂയ അല്ല കേട്ടോ)
      സന്തോഷം...ദീപ..


      സ്നേഹത്തോടെ മനു..

      Delete
  23. പ്രിയ മനു.. നർമ്മത്തിൽ ചാലിച്ചെഴുതിയ നല്ല രചന.. ആസ്വദിച്ചുതന്നെ വായിച്ചു.. ആശംസകൾ നേരുന്നു.

    ReplyDelete
    Replies
    1. സന്തോഷം വായിച്ചതില്‍..
      സ്നേഹത്തോടെ
      മനു.

      Delete
  24. സംഭവം സുഗന്ധി തന്നെ. ശുദ്ധമായ നര്‍മ്മത്തിണ്റ്റെ സുഗന്ധം.

    ReplyDelete
  25. എന്നാലും ആ നാലുമുഴം പിച്ചിപ്പൂവ് പോയ ഒരു പോക്കെ ...:)
    നര്‍മത്തില്‍ ചാലിച്ച ഈ എഴുത്ത് ഇഷ്ടായി മനൂ ..:)

    ReplyDelete
    Replies
    1. സത്യം കേട്ടോ..പിച്ചിപ്പൂ ഇങ്ങനെയും??

      സന്തോഷം..

      സ്നേഹത്തോടെ..
      മനു

      Delete
  26. ഇതു കൊള്ളാം കേട്ടോ. നന്നായി ചിരിച്ചു. ആശംസകൾ. ഇനിയുമെഴുതുമല്ലോ.

    ReplyDelete
  27. ചിരിപ്പിച്ചൂ താങ്കള്‍ .........അതിനാണല്ലോ ഏറ്റവും പ്രയാസം ..........ഫോണ്ട് ഒന്ന് വലുതാക്കിയിട്ടാല്‍ ഉപകാരമാവും ...എന്നെ പോലുള്ള പ്രായമായവര്‍ക്ക് ...ആശംസകള്‍ .............

    ReplyDelete
    Replies
    1. അക്ഷരത്തിന്റെ വലുപ്പം കൂട്ടി കേട്ടോ..വായിച്ചതില്‍ സന്തോഷം.

      സ്നേഹം,
      മനു.

      Delete
  28. രസകരമായി എഴുതി വായിപ്പിക്കാൻ കഴിഞ്ഞു
    ആശംസകൾ

    ReplyDelete
    Replies
    1. രസിച്ചൂന്നു പറഞ്ഞതില്‍ സന്തോഷം.

      മനു.

      Delete
  29. നാല് മുഴം പിച്ചിപ്പൂ നാല് ദിവസം ഓര്‍ത്തു ചിരിക്കാനുള്ള വക തന്നു..എന്റെ വീടിന്റെ അടുത്തും ഉണ്ട് ഈ ബോഡി പ്രദര്‍ശി പ്പിക്കുന്ന പുള്ളികള്‍. "വയറിംഗ് എന്നാല്‍ വയറു കാണിക്കല്‍ ആണെന്ന് തെറ്റിദ്ധരിച്ചപോലെ!!ഹഹഹാ..നല്ല നര്‍മം മനൂ..

    ReplyDelete
    Replies
    1. ആ വീടിനു അടുത്തുള്ളോരോട് ഈ 'മനസ്സൊഴുകും വഴി' വായിക്കാന്‍ പറയു..എല്ലാരും ബട്ടന്‍ ഇട്ടു ശീലിക്കട്ടെ..ഹഹ..

      സന്തോഷം ശാലിനീ,

      മനു..

      Delete
  30. മനൂ,

    നര്‍മ്മത്തിലേക്കുള്ള ഈ ചുവടുമാറ്റം നന്നായിട്ടുണ്ട്ട്ടോ ..പ്രണയം മാത്രമല്ല ഹാസ്യോം ഒരു പൊടിക്ക് വഴങ്ങും എന്നുറപ്പിച്ചല്ലോ :)
    കഥയുടെ അവസാനം എത്തിയപ്പോള്‍ സുഗന്ധിക്കെന്തു സംഭവിച്ചിരിക്കും , അവരുടെ ട്രാക്ക് ഒന്നായിക്കാനുമോ എന്നൊക്കെ ആയിരുന്നു സംശയം .എന്തായാലും അതിന്റെ ഉത്തരം മുകളില്‍ വായിച്ചപ്പോള്‍ ഒരു സന്തോഷം !

    ReplyDelete
  31. മടുപ്പിക്കാത്ത വായന്നനുഭവം. നന്നായി.....സസ്നേഹം

    ReplyDelete
  32. ഈ ബാലരാമ ചരിതം ഇഷ്ടായി....ആശംസകള്‍.

    ReplyDelete
  33. നല്ല ഒരു വായനാനുഭവം സമാനിച്ച പോസ്റ്റ്‌.. ഈ നര്‍മ്മം കിടിലന്‍.. ആശംസകളോടെ,

    ReplyDelete
  34. “മീശ മാധവനിലേയും തിളക്കത്തിലേയും “ നർമ്മങ്ങൾ പോലെ...ആസ്വാദിച്ചു..!
    ഇഷ്ടായി ട്ടൊ...ആശംസകൾ...!

    ReplyDelete
  35. ശബരിമലക്ക് മാലയിട്ടിട്ടും , ഈ ബലരാമേട്ടന്റെ
    ഒരൊ കുസൃതികളേ ...
    ഉപമകള്‍ കലക്കി മനുസേ ....
    ചായകടയിലേ .. ആ താപം അങ്ങട് പിടിച്ചു :)
    പണി പിച്ചി പൂവിലും കിട്ടി ..
    ഭീമനേ പൊലെ ജയിച്ചു വന്നേനേ .. ബട്ട് ..
    പാവം തൊര്‍ത്ത് മുണ്ട് കള്ളി റോസാ പൂവ്
    അപഹരിച്ചില്ലേ .. പൊട്ടേ ഒന്നും വഴിയില്‍ തങ്ങില്ല ..
    നന്നായി പറഞ്ഞേട്ടൊ .. ഇഷ്ടായീ ..

    ReplyDelete
  36. രസകരമായി വായിച്ചു. നന്നായി പറഞ്ഞു.

    ReplyDelete
  37. നന്നായി അവതരിപ്പിച്ചു. പട്ടാളം മണിക്ക്, ബാലരാമാനോടുള്ള അസൂയ കൊണ്ട് പിടിച്ചു കെട്ടിയതാണെന്നല്ലേ ജനസംസാരം. അല്ലാതെ ആളെ മനസ്സിലാകാതെ അല്ലല്ലോ. :) ആശംസകള്‍ മനൂ...

    ReplyDelete
  38. നല്ല കഥ
    നന്നായി അവതരിപ്പിച്ചു

    ReplyDelete
  39. മനുവേട്ടാ,
    കഥ ഇഷ്ടായീ ട്ടോ,
    മനുവേട്ടന് നര്‍മം ആണ് കൂടുതല്‍ ചേരുക എന്ന് തോന്നുന്നു,
    ഉപമകളൊക്കെ ഗംഭീരം!
    ഈ കഥയിലെ നായകന് മനുവേട്ടനുമായി സാദൃശ്യം തോന്നുന്നുണ്ടോ, :):P

    - അവന്തിക

    ReplyDelete
  40. ഒത്തിരി വൈകിപ്പോയി...മനപ്പൂർവമല്ല....
    നല്ല കഥ കെട്ടൊ....

    ReplyDelete