ആകാശം പരിഭവം പെയ്തു തീര്ക്കാ ന് വാശിപിടിക്കുന്ന പോലെ ഇടവപ്പാതി മഴ!!
കൂട്ടുകാരിയുടെ തണുത്ത വിരല്‍തു മ്പ് പിടിച്ചുനടന്നിരുന്ന കരി യില മൂടിയ ആ പഴയ ഇടവഴിയിലൂടെ ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍, അവളുടെ സ്മൃതിയി ല്‍ പുണ്യം തളിക്കും പോലെ കൂട്ട് വന്നതാണോ ഈ മഴ?
ഓറഞ്ച്നിറത്തിലെ കോളാമ്പിപ്പൂവുകള്‍ മഴയുടെ ചുംബനമേറ്റ് നാണിച്ചു തലതാഴ്ത്തി!!
ഇടവഴി നടന്നു കയറിയാല്‍ അമ്പലക്കുളം.
കുളിമുറികളില്‍ ചാറ്റമഴകള്‍ കൃത്രിമമായി
പെ യ്യാന്‍ തുടങ്ങിയതോടെ ഈ കുളം തനിച്ചായപോലെ!! കഷ്ടം!!
പെ
ആരും വരാത്ത കുളിക്കടവില്‍ തിരയിളക്കമില്ലാത്ത വെള്ളത്തിന്‍റെ സങ്കടം. സമപ്രായക്കാരായ കൂട്ടുകാരികളെല്ലാം വിവാഹം കഴിഞ്ഞു പോയിട്ടും, പ്രണയിക്കാനും സ്നേഹിക്കാനും ആരുമില്ലാതെ ഒറ്റക്കായ പോയ ഒരു പാവം പെണ്‍കുട്ടിയെ പോലെ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അമ്പലക്കുളം.
ചാഞ്ഞു പെയ്യുന്ന മഴയില്‍ മെല്ലെ ഞാന്‍ പടവുകളിലൂടെ താഴേയ്ക്ക് ഇറങ്ങിച്ചെന്നു.
നനഞ്ഞ വിരലുകള്‍ കൊണ്ട് വെള്ളം എന്‍റെ പാദത്തില്‍ വന്നു തൊട്ടു !!
എന്‍റെ പ്രണയസഖിയുടെ സ്പര്‍ശം പോലെ!!
ഓര്‍മ്മകള്‍!!! ചന്ദനമുട്ടി വച്ച് കത്തിച്ചാലും അഗ്നിയ്ക്ക് ദഹിപ്പിക്കാന്‍ ആവില്ല അതിനെ.
സന്ധ്യയെ യാത്രയാക്കാന്‍ വന്ന പൂനിലാവിന്‍റെ ഇലഞ്ഞിപൂത്ത ഓര്‍മകളില്‍, കസ്സവിന്‍റെ പാവാട മുട്ടൊപ്പം കയറ്റി, വെള്ളിക്കൊലുസ്സിട്ട കാലുകള്‍ വെള്ളത്തില്‍ ഇളക്കിക്കൊണ്ട്, ഈ കുളിക്കടവില്‍ അവള്‍ എന്‍റെ കൌമാരത്തിന്‍റെ ജലോത്സവങ്ങള്‍ക്ക് കാവലിരുന്നിട്ടുണ്ട്!
സൂര്യരശ്മികള്‍ ചിത്രമെഴുതുന്ന അമ്പലക്കുളത്തില്‍ വാലു നനച്ചിട്ടു പോകുന്ന തുമ്പികള്‍.
"ഈ കുളത്തിലെ മീനുകള്‍ പ്രണയി ക്കുന്നുണ്ട് മനൂ" ഒരിക്കല്‍ അവള്‍ ഒരു കുസൃതി പറഞ്ഞു.
"ഈ കുളത്തിലെ മീനുകള്‍ പ്രണയി
"മൂക്കുകള്‍ പരസ്പരം മുട്ടിക്കുന്നത് അവരുടെ സ്നേഹപ്രകടനമാണ്, പ്രണയത്തിന്‍റെ കാതരമായ രഹസ്യം പറച്ചിലുകള്‍ വരുമ്പോളാണ് അവ ചെകിളപ്പൂവുകള്‍ തമ്മില്‍ ചേര്‍ത്ത് പിടിച്ചു ഒരുമിച്ചു വാലിളക്കുന്നത് !!"
അവളുടെ കണ്ണിലെവിടെയും പ്രണയത്തിന്‍റെ സൂര്യകാന്തിപ്പൂക്കള്‍ മാത്രമായിരുന്നു ആ നാളുകളില്‍.
വാക്കിലും സ്പര്‍ശത്തിലും പ്രണയഗന്ധം നിറഞ്ഞു നിന്ന ദിനങ്ങള്‍.
മൊബൈല്‍ ഫോണുകളില്ലാതെ അന്ന്
താമരത്തണ്ടിന്‍റെ മൃദുലതയുള്ള ആ കൈകളെ താലോലിക്കാന്‍ "കൈനോട്ടം" അറിയാമെന്നു കള്ളം പറയുമായിരുന്നു. അവളുടെ ചായം തേക്കാത്ത ഭംഗിയുള്ള നഖങ്ങളോട് എനിക്കും തോന്നിയിരു ന്നു അസൂയ!
അടുപ്പമുള്ളവര്‍ക്ക് മാത്രം വായിക്കാന്‍ കിട്ടുന്ന സ്വകാര്യ ഡയറിയാണ് പെണ്‍കുട്ടികളുടെ കൈകള്‍! ആര്‍ക്കും അത്ര എളുപ്പം വായിക്കാന്‍ കഴിയാത്തത് അവരുടെ മനസ്സാകും!
അകലങ്ങള്‍ പ്രണയത്തെ അതിരുകളില്ലാതെ മനോഹരമാക്കുന്നു. ഒരു വാക്കും മിണ്ടാതെ ഒരു നോക്കിനില്‍പ്പിന്‍റെ മൌനം പകരുന്നത് ഒരിക്കലും അവസാനിക്കാത്ത രാഗങ്ങളുടെ ഘോഷയാത്രയാണ്. നിന്‍റെ ഒരു ദളം മതി എനിക്ക് ആയിരം പൂക്കാലം ഒരുമിച്ചു കിട്ടിയപോലെയാകും, നീ അറിയാതെ നിന്നെ നോക്കി നില്‍ക്കുമ്പോള്‍ ഞാനും പൂത്തൊരു മരമാകുന്നു..
ഒരു വേനലവധിക്കാലത്ത് എല്ലാമുറികളിലും വലിയ കണ്ണാടികളുള്ള അവളുടെ വീട്ടിലേയ്ക്ക് ഞാന്‍ ചെന്നു. പടികടന്നെത്തുന്ന അതിഥിയെ സ്വീകരിക്കുന്നത് സ്വന്തം പ്രതിബിംബം തന്നെ!! നിറയെ കണ്ണാടികളുള്ള വീട്ടില്‍ താമസിക്കുന്നത് കൊണ്ടാകാം മോഹിപ്പിക്കുന്ന വസ്ത്രധാരണമായി രുന്നു അവളുടേത്. ചിത്രപ്പണികളുള്ള മനോഹര കുര്‍ത്തകളും, പിന്നെ വല്ലാതെ നൊസ്റ്റാല്‍ജിയ തോന്നിപ്പിക്കുന്ന ബംഗാളി കോട്ടണ്‍ സാരികളും!
നീലവിരിയിട്ട പതുപതുഞ്ഞ സോഫയിലേ ക്ക് ഒരു വള്ളിപ്പൂമരം പോലെ ചാഞ്ഞിരുന്ന് അവള്‍ സംസാരിക്കുമ്പോള്‍, ആ മാന്തളിരധരങ്ങളുടെ മായിക ചലനം മാത്രമായിരുന്നു എന്‍റെ കണ്ണില്‍.
ഇടയ്ക്ക് മേശപ്പുറത്തിരുന്ന ഒരു ഡയറി വെറുതെ മറിച്ചു നോക്കി, വിശ്വസി ക്കാന്‍ കഴിഞ്ഞില്ല. അതിലെ ഓരോതാളിലും എന്‍റെ പേര് എഴുതിയിരിക്കുന്നു. ആദ്യം ഇംഗ്ലീഷില്‍..പിന്നെ മലയാളത്തില്‍, ഹിന്ദിയില്‍..പിന്നെ എനിക്ക് അറിയാത്ത ഏതൊക്കെയോ ഭാഷകളില്‍!! എന്‍റെ പേര് ഇത്രയധികം തവണ ഞാന്‍ വായിച്ചിട്ടേയില്ല. മറ്റൊരാള്‍ എഴുതുമ്പോള്‍ ഈ പേരിനു ഇത്ര ഭംഗിയുണ്ടെന്നു ഞാന്‍ ആദ്യമായാണ് തിരിച്ചറിയു ന്നത്!!
സംസാരമഴ പെയ്തു തോര്‍ന്ന ഇടവേളയില്‍, ഭഗവതിക്കാവിലെ ഇരുവശവും കരിങ്കല്ല് കെട്ടിയ ഇടവഴിയിലൂടെ കുറേ നേരം നടന്നു.
"സ്വന്തമല്ല നീ എനിക്ക്..ആവില്ല എന്നുമറിയാം, "
എങ്കിലും....ഒത്തിരി നേട്ടങ്ങള്‍ കൊയ്യാതെ, ഒരാള്‍ക്കും ഒന്നും നഷ്ടപ്പെടുത്താതെ, ഈശ്വരന് പോലും പരിഭവം തോന്നാതെ
അപൂര്‍വ്വമായി അനുവദിച്ചുകിട്ടു ന്ന ഈ ചില സുന്ദര നിമിഷങ്ങളെ നമുക്ക് ആസ്വദിച്ചുകൂടെ?" മെല്ലെ ഞാന്‍ ആ കൈപിടിച്ചു.
അപൂര്‍വ്വമായി അനുവദിച്ചുകിട്ടു
അവളുടെ കൈകള്‍ക്കപ്പോള്‍ കര് ക്കിടക മഴത്തുള്ളിയുടെ തണുപ്പായിരുന്നു.
ജീവിതം പലപ്പോഴും യാത്രയാണല്ലോ ... ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്, നാം പോലുമറിയാതെ..ഇനിയുമൊരിക്കല്‍ നടക്കണം നമ്മള്‍ക്ക് ഇതുപോലെ കയ്യോട് കൈചേര്‍ത്തു, ഒരുപാട്ദൂരം. ജീവിതത്തിന്‍റെ സായന്തനത്തില്‍
നാമൊറ്റയാവുമ്പോള്‍ കയ്യിലൊന്നും കരുതാതെ, പിന്നെയും ഒരുപാട് ദൂരെ പോകണം.
ജീവിതം പലപ്പോഴും യാത്രയാണല്ലോ ... ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്, നാം പോലുമറിയാതെ..ഇനിയുമൊരിക്കല്‍ നടക്കണം നമ്മള്‍ക്ക് ഇതുപോലെ കയ്യോട് കൈചേര്‍ത്തു, ഒരുപാട്ദൂരം. ജീവിതത്തിന്‍റെ സായന്തനത്തില്‍
നാമൊറ്റയാവുമ്പോള്‍ കയ്യിലൊന്നും കരുതാതെ, പിന്നെയും ഒരുപാട് ദൂരെ പോകണം.
ആര്‍ക്കും സങ്കടം കൊടുക്കാതെ, പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഹൃദയം പങ്കുവയ്ക്കാന്‍, ഗുരുവായൂര്‍ കണ്ണന് നമുക്ക് ഈ പ്രണയം കൊണ്ട് തുലാഭാരം നടത്താം....ഈ ആയുസ്സ് മുഴുവന്‍ നിന്നെ എനിക്കും, എന്നെ നിനക്കും സ്നേഹിക്കാന്‍.
"എത്ര കുടിച്ചു വറ്റിച്ചാലും തീ രാത്തത് പോലെ സ്നേഹത്തിന്‍റെ ഒരു വലിയ കടല്‍ നമുക്കിടയില്‍ ഉള്ളപ്പോള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ" എന്ന് മനസ്സ് ചോദിക്കുന്നു.
ഈ ഇഷ്ടത്തിന്‍റെ ശരിയും തെറ്റും എനിക്കറിയില്ല. അറിയുകയും വേ ണ്ട. അതുകൊണ്ടുതന്നെ സദാചാര സമൂ ഹത്തിന്റെ മിഴികള്‍ ഞാനെന്‍റെ
വലംകൈ കൊണ്ട് മറയ്ക്കുന്നു.
ഞാനീ സുന്ദര നിമിഷങ്ങള്‍ എന്‍റെ പ്രീയപ്പെട്ടവളുടെ കൂടെ മുകര്‍ന്നോട്ടെ...അവളുടെ ശ്വാസച്ചൂടില്‍ എന്‍റെ കവിള്‍ത്തടങ്ങളില്‍ വിയര്‍പ്പുമണികള്‍ പൊടിയുന്നത് ഞാന്‍ അറിയുന്നു. എന്ത് മണമാണ് നിന്‍റെ മുടിയിഴകള്‍ക്ക്..ഈ നിലാവില്‍ നമുക്കലിഞ്ഞു ചേരാം..
ഞൊറിവച്ചുടുത്ത നിന്‍റെ കസവ് ചേല എന്‍റെ കുസൃതിക്കൈ അഴിക്കുമ്പോള്‍ നാണം കൊണ്ട് മുഖം ചുവന്നു.
ഞൊറിവച്ചുടുത്ത നിന്‍റെ കസവ് ചേല എന്‍റെ കുസൃതിക്കൈ അഴിക്കുമ്പോള്‍ നാണം കൊണ്ട് മുഖം ചുവന്നു.
ആ പൊന്നുനൂലരിഞ്ഞാണത്തില്‍ എന്‍റെ വിരലുടക്കി...ഒന്നായ് അലിഞ്ഞാത്മാവില്‍ ഒന്നായ് ചേരാന്‍ ഈ പ്രണയത്തിന്‍ മായാതീരം തിരിതെളിച്ചു. ഇപ്പോള്‍ ഒരു പട്ടുനൂലിന്‍റെ അകലം പോലും നമുക്കിടയില്‍ ഇല്ല.....
മഴവില്ലലിഞ്ഞു ചേര്‍ന്ന അഴകിന്‍റെ ചിരിയൊന്ന് അവള്‍ എന്‍റെ നേര്‍ക്ക് നീട്ടി. അപ്പോള്‍ കുങ്കുമച്ചാറില്‍ പിഴിഞ്ഞെടുത്ത സാന്ധ്യ മേഘങ്ങള്‍ പ്രതിഭലിച്ചപോലെ അവളുടെ കവി ളില്‍ ഒരു ശോണിമ പടര്‍ന്നു.
നറുവെണ്ണയുടെ നിറമായിരുന്നു അവള്‍ക്ക്. മണ്‍ചിരാതുകളുടെ ദീപപ്രഭയുടെ നടുവില്‍ ജ്വലിച്ചു നില്‍ക്കുന്ന നിലവിളക്കിന്‍റെ വിശുദ്ധിയോടെ എന്റെ പ്രീയപ്പെ ട്ടവള്‍!
ഈ ഒരുമിച്ചുള്ള സമയമെങ്കിലും ഞാന്‍ നിന്നെ സ്വന്തമാക്കിക്കോട്ടേ..!!
ഒരിക്കല്‍ അവള്‍ എനിക്കെഴുതിയ പ്രണയവരികളില്‍ ": എനിക്ക് നിന്‍റെ രാധിക ആകണ്ട, ഈ സ്നേഹസാ മീപ്യം ഉള്ളപ്പോള്‍ ഞാന്‍ നിന്‍റെ ലക്ഷ്മിയാണ്, നിന്‍റെ മഹാലക്ഷ്മി..നിന്‍റെ ഇടം കൈ എന്‍റെ ചുമലില്‍ പിടിച്ചു നീ എന്നെ നെഞ്ചോടു ചേര്‍ത്തുപിടിക്കുമ്പോ ള്‍ ഞാന്‍ വൃന്ദാവനത്തിലല്ല..മഥു രയില്‍ നിനക്കൊപ്പം. എന്തെന്നാല്‍ നിന്‍റെ വിരഹം എന്നെ തളര്‍ത്തുന്നത് എനിക്കി ഷ്ടമാകില്ല!! എന്നായിരുന്നു.
ഓര്‍മകളുടെ വേനലിന്‍റെ നടുമുറ്റത്തേക്ക് ഇന്നലെയൊരു രാത്രിമഴ വിരുന്നുവന്നു.
കിടപ്പുമുറിയുടെ സ്വകാര്യതയില്‍ ഉന്മാദിയായ പെണ്‍കുട്ടിയെപ്പോലെ രാത്രിമഴ എന്‍റെ മുറ്റത്തെ ഇരുളില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. സ്വീകരണമുറിയുടെ ജനാല തുറന്നു പുറത്തേക്കു നോക്കിയ എന്‍റെ മുഖത്തേക്ക് കുളിര് കുടഞ്ഞിട്ടു കുസൃതി മഴയുടെ ചോദ്യം:"വരുന്നോ എന്‍റെ കൂടെ? ഞാന്‍ നിന്‍റെ പ്രണയിനിയുടെ പ്രിയസഖി. അവള്‍ കാത്തിരിക്കുന്നു നീ മയില്‍പ്പീലികൊണ്ട് ഹൃദയതിലെഴുതിയ പ്രണയാക്ഷരങ്ങള്‍ക്കായി" കേട്ടപ്പോള്‍ ഹൃദയം തുളുമ്പി!!
നേരം പുലരാന്‍ കാത്തു നില്‍ക്കാതെ മഴ ഏതോ രാത്രിവണ്ടിയില്‍ മടങ്ങിപോയിരുന്നു. ഇന്ന് പുലര്‍ച്ചെ നോക്കുമ്പോള്‍ മുറ്റം നിറയെ മഴയുടെ കാല്‍പ്പാടുകള്‍. തൊടിയുടെ മൂലയില്‍ പിണങ്ങിനിന്ന പവിഴമല്ലി ഒരു രാത്രികൊണ്ട് ആളാകെ മാറി. ഉടല്‍ നിറയെ പൂക്കള്‍ ചൂടി ഒരുങ്ങി നില്‍ക്കുന്നു. നവവധുവിനെ പോലെ..
ആ ഗന്ധത്തിന്‍റെ ഊര്‍ജ്ജസൂനങ്ങളില്‍ എന്നിലെ പ്രണയത്തിന്‍റെ ഊഷ്മാവുപകരും ഉണര്‍വുമായി ഞാന്‍ കാത്തിരിക്കുന്നു. ആ പ്രണയത്തിന്‍റെ മുഖം ഒരിക്കല്‍ക്കൂടി ഒരു ശ്വാസത്തിന്‍റെ അകലത്തില്‍ കാണാ ന്.
മനൂ,
ReplyDeleteപ്രണയം നിറഞ്ഞ വാക്കുകള്‍ മാത്രം.................
നല്ല വാക്കുകള്‍,നല്ല വാചകങ്ങള്‍,നല്ല പോസ്റ്റ്.
എനിക്കൊരുപാട് ഇഷ്ടപ്പെട്ടു.
ചില ഭാഗങ്ങള്‍,ചില വരികള്‍,ചില ഉപമകള്‍ ഒക്കെ അതിസുന്ദരം.
ഒരുപാട് നന്നായിരിക്കുന്നു മനൂ.
ഒരു നല്ല സമ്മാനം നല്‍കി താങ്ങള്‍ താങ്കളുടെ പ്രണയത്തിന്,ഈ അക്ഷരക്കൂട്ടുകള്‍ കൊണ്ട്.
എനിക്ക് വളരെ സന്തോഷം തോന്നുന്നു.പോസ്റ്റ് ഇട്ട രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഞാന്‍ ഇത് വായിച്ചതില്‍..ഒരു പക്ഷെ ഞാന്‍ ആവും ആദ്യത്തെ വായനക്കാരി.
ശുഭരാത്രി.
പോസ്റ്റ് ഇട്ട ഉടനെ ഉമയുടെ കമന്റ്റ് വന്നപ്പോള്‍ ഞാനും അത്ഭുതപ്പെട്ടു. സന്തോഷം.
Deleteപ്രനയം ചിരിക്കുന്നു...ഗൂഢമായല്ല
ReplyDeleteചില ചിരി ഗൂഢമാണ്....... :)
Deleteമനു...
ReplyDeleteചില സൌഹൃദയങ്ങളും പ്രണയവും അങ്ങിനെ ആണ്. അറിയാതെ കടന്നു വരും. മനസ്സിനോട് അടുക്കും.കയ്യെത്തും അകലത്തില്‍...അപ്രാപ്യമായ്...അകലെ നീലാകാശത്തില്‍ കൊതിപ്പിച്ചു നീങ്ങുന്ന വെന്‍മേഘ തുണ്ടുകളെ പോലെ. "അകലങ്ങള്‍ പ്രണയത്തെ അതിരുകളില്ലാതെ മനോഹരമാക്കുന്നു" ദൂരെ ദൂരെ നിന്നാലും ആ ദൂരം പോലും ചാരെയല്ലെ? പ്രണയം...അതൊരു സുന്ദരമായ വേദനയാണ്... മനസ്സില്‍ ഒളിപ്പിച്ചു വെക്കുന്ന പ്രണയത്തിനു അല്‍പ്പം കൂടി നൊമ്പരം അധികമായിരിക്കും.
ആ നല്ല നാളുകള്‍ ഇനിയും സ്വപ്‌നങ്ങള്‍ ആയി രാത്രിയില്‍ പൂമണം പരത്തട്ടെ. ഒരുപാട് ഇഷ്ടായി മനു. ഇനിയും എഴുതുക.
സ്നേഹത്തോടെ
ദേവുസ്
പ്രണയം സുന്ദരമാണ് ,ഒരു സംഗീതം പോലെ മനസ്സിനെ ആനന്ദത്തില്‍ കൊണ്ടെത്തിക്കും , സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കും , കാണാതിരിക്കുമ്പോള്‍ കാണാനും , കാണുമ്പോള്‍
ReplyDeleteമൗനം വാചാലാമാകും പ്രണയം . മനുവേട്ടാ ഓരോ വരികളിലൂടെ സഞ്ചരിക്കുമ്പോഴും പ്രണയത്തിന്റെ സുഗന്ധം . പ്രണയാമൃതമായ ഭാഷ . അവതരണം ഇഷ്ടമായി ട്ടോ ഈ പ്രണയം ഇനിയും എഴുതുക എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
സുപ്രഭാതം മനൂ...
ReplyDeleteഈ പുലരിയില്‍ ഞാനും പ്രണയ മഴ നനഞ്ഞു..
മഴയുടെ, പ്രണയത്തിന്‍റെ കുളിര്‍മ്മയും പരിശുദ്ധിയും ഓരോ വരികളിലൂടേയും സ്വീകരിച്ചു...
വളരെ ഇഷ്ടായി ട്ടൊ...സ്നേഹം.
മനു നന്നായിട്ടുണ്ട് പ്രണയം ഒരിക്കലും മരിക്കില്ല അത് മനുഷ്യമനസ്സിന്റെ അടിത്തട്ടില്‍ മരണം വരെ ഉണ്ടാകും പ്രണയിക്കുന്നവരും
ReplyDeleteNice da
Delete"സൂര്യരശ്മികള്‍ ചിത്രമെഴുതുന്ന അമ്പലക്കുളത്തില്‍ വാലു നനച്ചിട്ടു പോകുന്ന തുമ്പികള്‍. "
ReplyDeleteമനു, മനോഹരങ്ങളായ അനേകം വര്‍ണനകള്‍ കൊണ്ട് സമ്പൂര്‍ണമാണല്ലോ ഈ പോസ്റ്റ്..മനസ്സില്‍ ഒരു മഞ്ഞുതുള്ളി കിനിഞ്ഞിറങ്ങുന്ന സുഖമേകി തഴുകി തലോടി പോകുന്ന പ്രണയം..പൂര്‍ണചന്ദ്രന്റെ നിലാവ് വേദനയും കോകിലങ്ങളുടെ ഗാനം കര്‍ണത്തിന് കഠോരവുമേകുന്ന വിരഹം...ലളിതാംബിക അന്തര്‍ജ്ജനം പറഞ്ഞപോലെ "ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര് എത്ര നിര്‍ഭാഗ്യവാന്മാര്‍ ആണ് ".
ആര്‍ക്കും സങ്കടം കൊടുക്കാതെ, പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഹൃദയം പങ്കുവയ്ക്കാന്‍, ഗുരുവായൂര്‍ കണ്ണന് നമുക്ക് ഈ പ്രണയം കൊണ്ട് തുലാഭാരം നടത്താം....ഈ ആയുസ്സ് മുഴുവന്‍ നിന്നെ എനിക്കും, എന്നെ നിനക്കും സ്നേഹിക്കാന്‍.............
ReplyDeleteഇഷ്ടായി ......ഒരുപാട് ! !!!!
അതിസുന്ദരം! പ്രണയനിര്‍ഭരം! പ്രണയത്തിന്‍റെ പൂവുകള്‍ കൊണ്ട് മാത്രം തീര്‍ത്ത ഒരു ദിവ്യഹാരം. നല്ല റൊമാന്റ്റിക്ക് മൂഡ് ഉണ്ടാകും വായിക്കുന്നവര്‍ക്ക്. പ്രണയിക്കാന്‍ തോന്നുന്നുണ്ട് മനൂ. ഹഹഹ
ReplyDeleteഇനിയും നല്ല പ്രേമകാവ്യങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
മനുസേ ...........
ReplyDeleteഎന്റെ പ്രണയം ,എന്റെ മഴ ..
എന്റെ ചിന്തകള്‍ ,എന്റെ ...............!
"സ്വന്തമല്ല നീ എനിക്ക്..ആവില്ല എന്നുമറിയാം, "
എങ്കിലും....ഒത്തിരി നേട്ടങ്ങള്‍ കൊയ്യാതെ,ഒരാള്‍ക്കും
ഒന്നും നഷ്ടപ്പെടുത്താതെ,ഈശ്വരന് പോലും പരിഭവം തോന്നാതെ
അപൂര്‍വ്വമായി അനുവദിച്ചുകിട്ടുന്ന ഈ ചില സുന്ദര നിമിഷങ്ങള്‍
"എത്ര കുടിച്ചു വറ്റിച്ചാലും തീരാത്തത് പോലെ
സ്നേഹത്തിന്‍റെ ഒരു വലിയ കടല്‍ നമുക്കിടയില്‍ ഉള്ളപ്പോള്‍"......
പതിയെ എന്നിലേക്ക് പൊഴിഞ്ഞ അവളീ വരികളില്‍ ചിരിക്കുന്നുണ്ട്
എന്നിലേക്ക് ഒരു പ്രണയ മഴ പൊഴിക്കുന്നുണ്ട് ..
സുന്ദരമീ വരികള്‍ സഖേ ..എനിക്കെന്റെ കണ്ണനേ വിളിക്കാന്‍ തൊന്നുന്നു ..
എന്തു രസമായിട്ട് പകര്‍ത്തിയിരിക്കുന്ന ആ പവിത്രമാം ചിന്തകളേ ..
കൂടെ നാട്ടിടവഴികളിലൂടെ അവളുടെ സാമിപ്യം വിളിച്ചോതുന്ന വരികളിലൂടെ
ഈ കൂട്ടുകാരന്‍ ഓര്‍മകളില്‍ വീണ്ടും മാസ്മകരികത പടര്‍ത്തുന്നു ...
കഴിഞ്ഞ കാലങ്ങളുടെ ,അവളൊടുത്തുള്ള നിമിഷങ്ങളുടെ ഒരു ഏട്
പകര്‍ത്തി വച്ച കൂട്ടുകാര ,ഞാന്‍ എന്തു പറയുമീ വരികള്‍ക്ക്
നിറഞ്ഞ മനസ്സൊടെ പതിയെ .. പതിയെ ..
ഒരുപാട് സ്നേഹത്തൊടെ .. റിനീ
ആഹാ മനോഹരം.. റിനി..
Deleteമനൂ... എന്നത്തേയും പോലെ ഈ പോസ്റ്റും അതിമനോഹരം...
ReplyDeleteഓരോ വരികളിലും പ്രണയം നിറഞ്ഞു നില്‍ക്കുന്നു.. ---"എഴുതിയതിനും ഇനി എഴുതാനിരിക്കുന്നതുമായ എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറത്ത് നിന്ന് ഇപ്പോഴും പ്രണയം ഗൂഢമായി ചിരിക്കുന്നത് എനിക്ക് കാണാം.."
മനുവിന്‍റെ വാക്കുകളിലെ പ്രണയം വായിച്ചറിയുമ്പോള്‍ ചെമ്പകപ്പൂവിന്‍റെ മണം വരുന്നപോലെ തോന്നുന്നു.....
ഒരുപാട് നല്ല അവതരണം...
ഒരുപാട് ഇഷ്ടം തോന്നുന്ന ഒരു പ്രണയകാവ്യം..!!......
ഇതിനപ്പുറം പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല....
ചുരുക്കി പറഞ്ഞാല്‍ manu rockzzzz..!!!!!!!!
എന്താ പറയുക..
ReplyDeleteമഴ മാറി നിന്ന ഈ പ്രഭാതത്തില്‍ പ്രണയമഴ പെയ്യിച്ച വായന .
സുന്ദരമായ എഴുത്ത് മനൂ --
ഡാ കോപ്പേ, പോസ്റ്റ് ഇട്ടാല്‍ നിനക്കൊരു മെയില്‍ വിട്ടാലെന്താ?
ReplyDeleteഇത്രേം നല്ലൊരു വായന ബൂലോകത്തെ സര്‍വരിലും എത്തിക്കൂ.
ബ്ലോഗില്‍ നല്ലെഴുത്ത് ഇല്ലെന്നു പറയുന്ന സുപ്പാക്കികള്‍ ഈ ബ്ലോഗില്‍ വരട്ടെ!
ഓം സുപ്പാക്കിയായ യമഹ!
തകര്‍ന്ന്‍ പ്രണയത്തില്‍ ജീവിക്കുന്ന എനിക്ക് ചുറ്റും ഇപ്പോളും അവള്‍ തന്നെ ആണ്.... ഇഷ്ടം ആയി......
ReplyDeletehttp://vigworldofmystery.blogspot.co.uk/2012/06/blog-post.html ഇത് ഒന്ന് വായിച്ചു നോക്കണേ....
ReplyDeleteഒരു നീണ്ട പ്രണയ ഗദ്യ-കവിത.
ReplyDeleteപ്രണയം കുറിക്കാന്‍ ഒരു വ്യതിരിക്ത പ്രമേയം കണ്ടെടുക്കേണ്ടതില്ല എന്ന് വീണ്ടും ഇവിടെ മനസ്സിലാക്കുന്നു. കുറിപ്പിലൂടെ പ്രണയാനുഭൂതി ഉദാത്തമായി പരസ്പരം കൈമാറലാണ്. മനു കാവ്യഭാഷയില്‍ അത് അഭികാമ്യമായി കൈമാറുന്നു.
- എത്ര സുന്ദരം!
[മനൂ, എന്റെ ഈ ആദ്യവായനയില്‍:
"എങ്കിലും....ഒത്തിരി നേട്ടങ്ങള്‍ കൊയ്യാതെ, ഒരാള്‍ക്കും ഒന്നും നഷ്ടപ്പെടുത്താതെ, ഈശ്വരന് പോലും പരിഭവം തോന്നാതെ അപൂര്‍വ്വമായി അനുവദിച്ചുകിട്ടുന്ന ഈ ചില സുന്ദര നിമിഷങ്ങളെ നമുക്ക് ആസ്വദിച്ചുകൂടെ?" മെല്ലെ ഞാന്‍ ആ കൈപിടിച്ചു. അവളുടെ കൈകള്‍ക്കപ്പോള്‍ കര്‍ക്കിടക മഴത്തുള്ളിയുടെ തണുപ്പായിരുന്നു."
ഈ വരികള്‍ വായിക്കാന്‍ എന്റെ മനസ്സ് വിസമ്മതിച്ചു.
എന്റെ നിലപാടിന്, പക്ഷേ, മതിയായ കാരണമുണ്ടെന്നു തന്നെയാണ് എനിക്കു തോന്നുന്നതും. കറുത്ത മറുക് എല്ലായ്‌പ്പോഴും ഭംഗി കൂട്ടാറില്ല.]
എനിക്ക് പ്രണയിക്കാൻ സമയം കിട്ടിയിരുന്നില്ലാ...എന്റെ എഴുത്തുകളിൽ പ്രണയം ഒരു വിഷയവും ആയിരുന്നില്ലാ..ഇതാ ഈ കുറിപ്പുകൾ എന്നെ ഒരു കാമുകനാക്കുന്നു.ചേതോഹരമായ ഉപമകൾ കൊണ്ടും ലളിതകോമള കാന്ത പദാവലികൊണ്ടും പ്രണയവർണ്ണാക്ഷരങ്ങൾ നിറഞ്ഞ ഈ മഴത്തുള്ളികൾ എന്നെ നനയിക്കുന്നു..ഒപ്പം മനസ്സിലും ഒരു നനുത്ത പ്രണയ കവിത വിടരുന്നൂ...മനൂ.. നല്ല നമസ്കാരം...വഴി കാട്ടിയത് കണ്ണൂരാനാണു.....
ReplyDeleteമനു,ആസ്വദിച്ചു വായിച്ചു...ബ്ലോഗില്‍ മൊത്തം പൈങ്കിളി വല്ലാണ്ട് പറക്കുന്നത് പോലെ തോന്നി(പൈങ്കിളി ഇത്തിരി കൂടിയോ എന്നൊരു സംശയം...എന്റെ സംശയം മാത്രമാണേ) .....ഇവിടെ എത്തിച്ചത് ട്രിപ്പിള്‍ ശ്രീ.. കണ്ണൂരാന്‍...
ReplyDeleteഎനിക്ക് നിന്‍റെ രാധിക ആകണ്ട, ഈ സ്നേഹസാമീപ്യം ഉള്ളപ്പോള്‍ ഞാന്‍ നിന്‍റെ ലക്ഷ്മിയാണ്, നിന്‍റെ മഹാലക്ഷ്മി..നിന്‍റെ ഇടം കൈ എന്‍റെ ചുമലില്‍ പിടിച്ചു നീ എന്നെ നെഞ്ചോടു ചേര്‍ത്തുപിടിക്കുമ്പോള്‍ ഞാന്‍ വൃന്ദാവനത്തിലല്ല..മഥുരയില്‍ നിനക്കൊപ്പം. എന്തെന്നാല്‍ നിന്‍റെ വിരഹം എന്നെ തളര്‍ത്തുന്നത് എനിക്കിഷ്ടമാകില്ല!!
ReplyDeleteyenikku radha aakaanayirunnu yennum ishtam.pakshe yee varikal yente ishttangal alpam mattiyonnoru samshayam.yipol lekshmiyodoru chayvu vanno.orupaadishttmayi manu .pranayam goodamaayi chirikkumpol aa chiri kaanan enikkum kazhiyunnu.manoharamaayi yezhuthi.parayaan vaakukalilla.ethra vaayichaalum veendum vaayikanam yennu thonnipokunnu.
ella bhavukangalum nerunnu
nallathu varatte
snehathode
anonymous frm manjester.....radhayil ninnu lakshmiyileykkulla prayanam ennu thudangii
Deleteആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........
ReplyDeleteഎന്റെ പോസ്റ്റിലെ കമെന്റ് കണ്ട് പിന്നാലെ വന്നതാ...
ReplyDeleteപ്രണയാർദ്രമായ പോസ്റ്റിന് ആശംസകൾ, വീണ്ടും കാണാം
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി............
ReplyDeleteസ്നേഹത്തോടെ മനു.....
കുളിമുറികളില്‍ ചാറ്റമഴകള്‍ കൃത്രിമമായി
ReplyDeleteപെയ്യാന്‍ തുടങ്ങിയതോടെ ഈ കുളം തനിച്ചായപോലെ!! കഷ്ടം!!
മനു, പ്രണയത്തിന്റെ മധുരമായ ഒരു ആവിഷ്കാരം . വരികള്‍ കൊണ്ട് ഹൃദയം കവര്‍ന്നു. ഒരുപാടു ഇഷ്ടമായി.എഴുത്ത് സുന്ദരമായി ....... ഇത്രയും ഒഴുക്കുള്ള ഒരു പ്രണയ പോസ്റ്റ് വേറെ ഞാന്‍ വയിച്ചട്ടില്ല . വീണ്ടും എഴുതുക .ഉപമകള്‍ ഒക്കെ വ്യതസ്തത പുലര്‍ത്തി. ഹൃദയം നിറഞ്ഞ ആശംസകള്‍ !!!!
manu ,,,njaanithu nerathe vaayichirunnu cmnt idaan ayirunnilla....orupaadishtamayarunnu..
ReplyDeletepranayathinte masmarikatha ozukinadakkunna varikal...
manuvinte mikacha kruthikalil onnu....congratss manu........
ഈ പ്രണയമിപ്പോ സഫലാമായിട്ടുണ്ടാവും ല്ലേ... ആശംസകൾ.. മനൂ
ReplyDeleteHai da
DeleteHaiii
ReplyDeleteHaiii koottukaare
ReplyDeleteAdi poli manuvettaa....
ReplyDeleteമനോഹാരിത നിറഞ്ഞ ഒരു പ്രണയം ... :)
ReplyDelete