രണ്ടായിരത്തി പന്ത്രണ്ടിന്റെ ന്യൂ ഇയർ ആഘോഷങ്ങൾ.
പാട്ടും ഡാൻസും, പിന്നെ എല്ലായിടവും ചിയേർസ് പറഞ്ഞു ഗ്ളാസ്സുകൾ ഉമ്മ വയ്ക്കുന്ന ശബ്ദവും.
പക്ഷേ ..
എന്റെ കാതിൽ ചുറ്റുമുള്ള ബഹളങ്ങളെ തോൽപ്പിച്ചു ഇടംകൈ കൊണ്ട് അമർച്ചിപ്പിടിച്ചിരിക്കുന്ന മൊബൈലിൽ കേൾക്കുന്നുണ്ടായിരുന്നു അവളുടെ വാക്കുകൾ.
ഫോണും പിടിച്ചു ഡിസംബർ മഞ്ഞിന്റെ സ്വകാര്യതയിലേക്ക് ഞാൻ നടന്നു കേറി.
"നിനക്ക് വന്നൂടെ ഈ രാത്രി എന്റെ അടുത്തേയ്ക്ക്..ഈ പുതുവർഷത്തിന്റെ റിബൺ നമുക്ക് ഒരുമിച്ചു മുറിക്കാം .വന്നൂടെ?"
ആ ചോദ്യത്തിന് അവളെ നിരാശപ്പെടുത്തുന്ന ഒരുത്തരം കൊടുക്കാനെനിക്ക് അപ്പോൾ തോന്നിയില്ല.
ലഹരിപിടിച്ച അലങ്കാര ലൈറ്റുകൾ ബാലൻസുതെറ്റി കത്തുന്ന അന്നത്തെ രാത്രിവഴിയിലൂടെ ഞാൻ ശരവേഗത്തിൽ കാറോടിച്ചു.
തേൻ ഫ്ലേവറിലെ ജാക്ക് ഡാനിയേൽ വിസ്കിയുടെ അപ്പുറമിപ്പുറമിരിക്കുമ്പോൾ അവൾ പറഞ്ഞു "ഔപചാരികതയും ആത്മനിയത്രണങ്ങളുമൊന്നും നമുക്കിടയിലിന്നു വേണ്ട, ഈ ഡിസംബർ രാത്രി ഓർമ്മയിൽ എഴുതപ്പെടണം.."!!
വായിച്ചെടുക്കാൻ പറ്റാത്ത അസാധാരണത്വമുള്ള ഭാവങ്ങൾ പെൺകുട്ടികളുടെ കണ്ണുകൾക്ക് മാത്രമാകും.
മഞ്ഞുപെയ്യുന്ന രാത്രിയിൽ വളഞ്ഞും പുളഞ്ഞും പോകുന്ന ആകാശവീഥിയിലൂടെ പറന്നു നടക്കുന്ന ഞങ്ങളുടെ കൂടെ നിന്ന് രണ്ടായിരത്തിപന്ത്രണ്ടിലെ ചന്ദ്രനൊരു സെൽഫിയെടുത്തു..!
ReplyDeleteവായിച്ചെടുക്കാൻ പറ്റാത്ത അസാധാരണത്വമുള്ള ഭാവങ്ങൾ പെൺകുട്ടികളുടെ കണ്ണുകൾക്ക് മാത്രമാകും.
മഞ്ഞുപെയ്യുന്ന രാത്രിയിൽ വളഞ്ഞും പുളഞ്ഞും പോകുന്ന ആകാശവീഥിയിലൂടെ പറന്നു നടക്കുന്ന ഞങ്ങളുടെ കൂടെ നിന്ന് രണ്ടായിരത്തിപന്ത്രണ്ടിലെ ചന്ദ്രനൊരു സെൽഫിയെടുത്തു..!
Nice👍
Delete