"മനൂ" എന്നൊരു പിന്‍വിളി വിളിച്ചു ഇവിടെ എത്താന്‍ ആരും ഇല്ല .....
മോക്ഷമില്ലാതെ അലയുന്നതിലും എത്രയോ നന്നാണ് ഒരു പുനര്‍ജ്ജന്മം..
..തണുപ്പിന്ന്റെ ഒരു വൈദ്യുതി പ്രവാഹം സിരകളിലേക്ക് പടര്‍ന്നു കയറി..ഒന്ന് മുങ്ങി കയറാം..
താണ്ഡവ ശിവന് കാശിയില്‍ മാത്രം ശാന്തനെങ്കില്‍ അതിനു നിമിത്തം മൂന്ന് മൈല്‍ നീളത്തില്‍ ഒരുചന്ദ്രക്കല പോലെ കാശിയെ പുണര്‍ന്നൊഴുകുന്ന ഈ ഗംഗ ആണ്..
പുനര്‍ജ്ജന്മം എന്നൊന്നുണ്ടെങ്കില്‍.. ഒരുനിമിഷം ഓര്‍ത്തുപോയീ..
കാശി, അനാദിയായ ഒരു ലയത്തെ കുറിക്കുന്നു...ഇവിടെ ഊറിക്കിടക്കുന്ന ഊര്‍ജ്ജബിന്ദുക്കള്‍ക്കൊന്നിനും ജനന മരണങ്ങളില്ല..മോക്ഷം മാത്രം..
കാശിക്കു കാലമില്ല ....ഈ സങ്കല്‍പ്പത്തെ സമീപിക്കുന്ന ഏതു മനുഷ്യനും തിരിച്ചറിയാവുന്ന ഒന്നാണത്..ഒരു പരിണാമചക്രവും ഈ വിശ്വാസത്തെ സ്പര്‍ശിച്ചിട്ടില്ല ..കാലരഹിതമായ "ശിവം" എന്ന മഹാലയത്തില്‍ ആണ് കാശിയുടെ തുടര്‍ച്ച..അങ്ങിനെ ഒരിടത്ത് 'മരണം' എന്നാല്‍ മോക്ഷമോ തുടര്‍ച്ചയോ അല്ലാതെ മറ്റെന്താകാന്‍.
നീ എന്തിനു മരണത്തെ ഭയപ്പെടുന്നു മനു?...ഇവിടെ നിനക്ക് മരണം അല്ല,പുനര്‍ജ്ജന്മം..മനസ്സില്‍ ആഗ്രഹങ്ങള്‍ അടക്കിവച്ചു
ഹരിച്ചന്ദ്രഘാട്ടിലും മണികര്‍ണ്ണികയിലും കത്തിയമര്‍ന്ന കോടികോടി ശവങ്ങളുടെ കാതില്‍ താരകമന്ത്രം ഓതിക്കൊടുത്തു
മോക്ഷം നല്കിയ പ്രപഞ്ചത്തിന്റെ ആതിശക്തി. "ശിവം" ,അതാണ് കാശിയെ നയിക്കുന്ന ഉര്ജ്ജപ്രവാഹം. മോക്ഷം യാചിച്ചെത്തുന്ന ഓരോ മനുഷ്യനെയും ഈ മണ്ണിലൂടെ നയിക്കുന്ന കാശിവിശ്വനാഥന് എന്ന കാന്തികോര്‍ജ്ജം.
ഒരു രാഗമാലികപോലെ ശാന്തമായ വിശ്വനാഥന്റെ ഭാവം ഉഗ്രശക്തിയായ കാലഭൈരവനിലേക്ക് ചിലപ്പോള്‍ മാറാട്ടം നടത്തും.. പിന്നെയും ശാന്തിയിലേക്ക് കൊണ്ട്വരാന്‍ ആ ശിവജടയില്‍ ഒരു താഴംപൂവും മൂര്‍ധാവില്‍ ശിവഗംഗ പകരുന്ന തണുപ്പിനും മാത്രം സാധ്യം.
ശിവന്റെ മൂര്‍ധാവില്‍ നിന്ന് ഊറിയിറങ്ങിയ ഈ ജലധാര ,അളകനന്ദയും, മന്ദാകിനിയും ഭാഗീരധിയുമായി മനുഷ്യരാശിയുടെ പാപങ്ങളെ ഏറ്റുവാങ്ങുന്നു...അവര്‍ മുക്തിനേടുന്നു.
ഞാനും അതിനായിതന്നെ ഇവിടെ വീണ്ടും എത്തി........വിറയ്ക്കുന്ന കാലുകളോടെ ഗംഗയിലേക്ക് ഇറങ്ങി
ഞാനും അതിനായി
താ
ക്ഷമയോടെ നിന്ന് പൊന്നമ്പലത്തിലെ ആ തിരുസ്വരൂപം തെല്ലിട നേരത്തേക്കു കണ്ടു തൊഴുമ്പോള്‍ അപക്വമായ എന്റെ മനസ്സ് ശൂന്യമായിരുന്നു....സാഷ്ടാംഗം ആ തിരുമുറ്റത്ത് നമിച്ചപ്പോള്‍ നിസ്സാരനായ ഞാന്‍ വീണ്ടുമൊരു മണ്‍തരിയായപോലെ... മതിയായില്ല, പിന്നെയും തൊഴുതു എല്ലാ വ്യഥകളും മോഹങ്ങളും സന്തോഷങ്ങളും മാഞ്ഞ് ഉള്ളില്‍ ശാന്തി നിറയുന്ന നിര്‍വൃതി..
ഉഗ്രശിവനില്‍ ഉള്‍ചേര്‍ന്ന തണുപ്പാണ് ഗംഗ..എന്നില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ പ്രണയം പോലെ.......എന്നില്‍ അലിഞ്ഞുചേര്‍ന്ന ദ്രാവകൂര്‍ജ്ജം
കുട്ടിക്കാലത്ത് അപ്പൂപ്പന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് "കാശിയിലേക്ക്എല്ലാരും പോകുന്നതെ ഉള്ളൂ..തിരിച്ചുവരാരില്ല എന്ന്..എവിടെപോയാല്‍ തിരിച്ചു വരുന്നില്ല അതാണ് പുണ്യം"...മതി വരുന്ന ഒരു ഭാവം...തിരിച്ചുവരാതിരിക്കുന്ന സങ്കല്പം മരണം ആയിടുതന്നെ ബന്ധപ്പെടുത്തണം എന്നില്ല
,മറിച്ചു ഇനിയും പുലരാത്ത ഒരുഅല്ലില് ഞാന്‍ അലിഞ്ഞു ചേരണം എന്നൊരാഗ്രഹം....ഈ തിരിച്ചറിവ് എന്നെ ഇവിടെ എത്തിച്ചു....
വിശ്വനാഥന്റെ പ്രസാദം ഉച്ചയൂണ്. ഇത്രയും രുചിയോടെയും തൃപ്തിയോടെയും അന്നും ഇന്നും വേറെ ഭക്ഷണം കഴിച്ചിട്ടില്ല. ഇല്ലായ്മയറിയിക്കാതെ എന്നും പോറ്റിപ്പരിപാലിക്കുന്ന എന്റെ അന്നദാനപ്രഭുവിനെ ഞാന്‍ നേരിട്ടറിഞ്ഞ മുഹൂര്‍ത്തം...ഇവിടെ എല്ലാരും തുല്യര്‍ ...സമ്പത്തും പദവിയും കുടുംബമഹിമയും വേര്‍തിരിവുണ്ടാക്കാത്ത ലോകം..പരസഹസ്രം നാവുകളില്‍ നിന്നും മന്ത്രങ്ങള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കാം.... എല്ലാവരുടെയും മുഖത്ത് ഒരേ തേജസ്, എല്ലാ നാവിലും ഒരേ മന്ത്രം. മതവും ജാതിയും വേഷവും ഭാഷയും ഒന്നാകുന്നു..
കുട്ടിക്കാലത്ത് അപ്പൂപ്പന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് "കാശിയിലേക്ക്
,മറിച്ചു ഇനിയും പുലരാത്ത ഒരു
വിശ്വനാഥന്റെ പ്രസാദം ഉച്ചയൂണ്. ഇത്രയും രുചിയോടെയും തൃപ്തിയോടെയും അന്നും ഇന്നും വേറെ ഭക്ഷണം കഴിച്ചിട്ടില്ല. ഇല്ലായ്മയറിയിക്കാതെ എന്നും പോറ്റിപ്പരിപാലിക്കുന്ന എന്റെ അന്നദാനപ്രഭുവിനെ ഞാന്‍ നേരിട്ടറിഞ്ഞ മുഹൂര്‍ത്തം...ഇവിടെ എല്ലാരും തുല്യര്‍ ...സമ്പത്തും പദവിയും കുടുംബമഹിമയും വേര്‍തിരിവുണ്ടാക്കാത്ത ലോകം..പരസഹസ്രം നാവുകളില്‍ നിന്നും മന്ത്രങ്ങള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കാം.... എല്ലാവരുടെയും മുഖത്ത് ഒരേ തേജസ്, എല്ലാ നാവിലും ഒരേ മന്ത്രം. മതവും ജാതിയും വേഷവും ഭാഷയും ഒന്നാകുന്നു..
പുനര്‍